ദുബായ് > യുഎഇയുടെ സാമ്പത്തിക പുരോഗതി ചർച്ച ചെയ്യാൻ എത്തിയ അലി അൽ ഈദിന്റെ നേതൃത്വത്തിലുള്ള ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് ദൗത്യസംഘവുമായി യുഎഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബാലമ കൂടിക്കാഴ്ച നടത്തി.
യുഎഇയുടെ സാമ്പത്തിക വ്യവസ്ഥയിലെ പുതിയ വികസനങ്ങൾ, വീക്ഷണം, പണ നയ മുൻഗണനകൾ എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള നിരവധി വക്താക്കളുമായി ഐഎംഎഫ് സംഘം കൂടിക്കാഴ്ച നടത്തി. സാമ്പത്തിക കാര്യങ്ങളിൽ രാജ്യം നടത്തുന്ന പ്രവർത്തനങ്ങളെ ഐഎംഎഫ് പ്രശംസിച്ചു.