ബത്തേരി
പലസ്തീൻ ഐക്യദാർഢ്യ സദസ്സോടെ കെജിഎൻഎ സംസ്ഥാന സമ്മേളനത്തിന് സമാപനം. രണ്ടുദിവസമായി ബത്തേരി എടത്തറ ഓഡിറ്റോറിയത്തിൽ നടന്ന, ആരോഗ്യ മേഖലയിലെ സർക്കാർ നഴ്സുമാരുടെ കരുത്തുറ്റ സംഘടനയായ കെജിഎൻഎയുടെ സമ്മേളനമാണ് ഞായർ വൈകിട്ട് പൊരുതുന്ന പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പിരിഞ്ഞത്. സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെയുള്ള പ്രതിനിധികളും സ്വാഗതസംഘം പ്രവർത്തകരും ഉൾപ്പെടെയുള്ള നൂറുകണക്കിനുപേർ ദീപംതെളിച്ചാണ് ഐക്യദാർഢ്യത്തിൽ പങ്കാളികളായത്. കെജിഎൻഎ സംസ്ഥാന ജനറൽ സെക്രട്ടറി ടി സുബ്രഹ്മണ്യൻ ഐക്യദാർഢ്യ പ്രമേയം അവതരിപ്പിച്ചു. പ്രസിഡന്റ് സി ടി നുസൈബ സ്വാഗതം പറഞ്ഞു.
യാത്രയയപ്പ്, അനുമോദന സമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് പി കെ ശ്രീമതി ഉദ്ഘാടനംചെയ്തു. കെജിഎൻഎ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ഷീന അധ്യക്ഷയായി. ജനറൽ സെക്രട്ടറി ടി സുബ്രഹ്മണ്യൻ, എസ് എസ് ഹമീദ്, എം ടി സുധ, എം വി മോളി, എ ആർ ഗീത, ടി ടി ഖമറുസമൻ എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി എൽ ദീപ സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ ടി കെ ശാന്തമ്മ നന്ദിയും പറഞ്ഞു.