തൃശൂർ
സംസ്ഥാന സ്കൂൾ കായികോത്സവത്തിന് നാളെ ട്രാക്കുണരും. തൃശൂർ കുന്നംകുളം സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിൽ 20 വരെയാണ് മത്സരങ്ങൾ. ഇന്ന് ദീപശിഖാ പ്രയാണവും കായികതാരങ്ങളുടെ രജിസ്ട്രേഷനും നടക്കും.
രാവിലെ 8.30ന് തെക്കേ ഗോപുരനടയിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു, മുൻ ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ ഐ എം വിജയന് ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്യും. തൃശൂർ 15 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് സംസ്ഥാന കായികോത്സവത്തിന് ആതിഥ്യമരുളുന്നത്. 98 ഇനങ്ങളിലാണ് മത്സരങ്ങൾ. പാലക്കാടാണ് നിലവിലെ ജേതാക്കൾ.















