മുംബൈ > സ്ത്രീധന പീഡനത്തെത്തുടർന്ന് മഹാരാഷ്ട്രയിൽ യുവതി ആത്മഹത്യ ചെയ്തു. സംഭവത്തിൽ യുവതിയുടെ ഭർത്താവിനെയും അച്ഛനെയും പൊലീസ് അറസ്റ്റ് ചെയ്തു. 24 വയസുകാരിയായ യുവതിയാണ് ആത്മഹത്യ ചെയ്തത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും മാതാപിതാക്കളും ഉപദ്രവിക്കുമായിരുന്നുവെന്ന് യുവതിയുടെ കൈയിൽ കണ്ടെത്തിയ ആത്മഹത്യ കുറിപ്പിൽ എഴുതിയിരുന്നു.
വെള്ളിയാഴ്ച രാവിലെ യുവതിയുടെ ഭർത്താവ് വീട്ടിലേക്ക് വിളിച്ച് 5 ലക്ഷം രൂപ നൽകണമെന്നും ഇല്ലെങ്കിൽ മകളെ കൊല്ലുമെന്ന് പറഞ്ഞതായും യുവതിയുടെ അച്ഛനും മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് സെക്ഷൻ 304 B പ്രകാരം സ്ത്രീധനപീഡനത്തിന് പൊലീസ് കേസെടുത്തത്.