കണ്ണൂർ> ഏഴോം ബോട്ട് കടവിൽ ഏഴിലം ടൂറിസം വികസന പദ്ധതികൾക്ക് തുടക്കമായി. കണ്ണൂർ ജില്ലയിലെ ഏഴോം ഗ്രാമപഞ്ചായത്തിൽ ഏഴോം സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് ഏഴിലം ടൂറിസം പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. പദ്ധതി സഹകരണ പ്രസ്ഥാനത്തിന്റെ അഭിമാനാർഹമായ മറ്റൊരു മാതൃകയാണെന്നും കേരളത്തിലെ ഗ്രാമീണ വിനോദസഞ്ചാര മേഖലയ്ക്ക് മുതൽക്കൂട്ടേകുന്ന മറ്റൊരിടമാണ് ഏഴോമെന്നും മന്ത്രി മുഹമ്മദ് റിയാസ് ഫെയ്സ്ബുക്കിൽ കുറിച്ചു.
ഏഴോം സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള ഏഴിലം ടൂറിസം ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെയും ജില്ലാ പ്രവാസി ക്ഷേമ സംഘടനയുടെയും സംയുക്ത സംരംഭമാണ് ഏഴിലം ടൂറിസം പദ്ധതി.