ദുബായ്> ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി ദുബായിലെ റാസൽ ഖോർ മേഖലയിൽ രണ്ട് പുതിയ നടപ്പാലങ്ങൾ തുറന്നു.
ക്രീക്ക് ഹാർബറിനെയും റാസ് അൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയയെയും ബന്ധിപ്പിക്കുന്നതാണ് ഒരു പാലം. റാസൽ ഖോർ റോഡിൽ, നേരിട്ട് മർഹബ മാളിനും നദ്ദ് അൽ ഹമറിലെ വാസ്ൽ കോംപ്ലക്സിനും കുറുകെയാണ് മറ്റൊരു പാലം.
പുതിയ പാലങ്ങളിൽ പ്രത്യേക ബൈക്ക് റാക്കുകളും ഹൈടെക് ഇലക്ട്രോ മെക്കാനിക്കൽ, ഫയർഫൈറ്റിംഗ്, റിമോട്ട് മോണിറ്ററിംഗ് സംവിധാനങ്ങളും ഉണ്ട്.















