Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

നാല്‌ തണ്ണീർത്തടങ്ങൾ റാംസർ പട്ടികയിലേക്ക്‌ ; ശുപാർശ ഉടൻ കേന്ദ്രത്തിന്‌ കൈമാറും

by News Desk
October 13, 2023
in KERALA
0
നാല്‌-തണ്ണീർത്തടങ്ങൾ-റാംസർ-പട്ടികയിലേക്ക്‌-;-ശുപാർശ-ഉടൻ-കേന്ദ്രത്തിന്‌-കൈമാറും
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

കോഴിക്കോട്
പ്രത്യേക സംരക്ഷണവും പരിപാലനവും ഉറപ്പാക്കാനായി സംസ്ഥാനത്തെ നാല് തണ്ണീർത്തടങ്ങൾ റാംസർ പട്ടികയിലേക്ക് പരിഗണിക്കുന്നു. തിരുവനന്തപുരത്തെ ആക്കുളം വേളി, വെള്ളായണി, കണ്ണൂരിലെ കാട്ടാമ്പള്ളി വളപട്ടണം കുപ്പം, കോഴിക്കോട് കോട്ടൂളി എന്നീ തണ്ണീർത്തടങ്ങൾ റാംസർ സൈറ്റുകളാക്കാനാണ് സംസ്ഥാനം ശുപാർശ ചെയ്യുക. ഇതിനുള്ള നടപടി അവസാനഘട്ടത്തിലാണ്. നിലവിൽ അഷ്ടമുടി, ശാസ്താംകോട്ട, വേമ്പനാട് തണ്ണീർത്തടങ്ങളാണ് കേരളത്തിൽ പട്ടികയിലുള്ളത്.

16ന് ചേരുന്ന സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുടെ സാങ്കേതിക സമിതി ശുപാർശയ്ക്ക് അന്തിമരൂപം നൽകും. തുടർന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിന്റെ അനുമതിയോടെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ശുപാർശ കൈമാറും. കേന്ദ്രം റാംസർ അഡ്മിനിസ്ട്രേറ്റീവ് അതോറിറ്റിക്ക് കൈമാറുന്ന അപേക്ഷയ്ക്ക് റാംസർ സെക്രട്ടറിയറ്റ് അംഗീകാരം ലഭിച്ചാൽ പ്രഖ്യാപനമുണ്ടാകും.
മൂന്നുവർഷം വിശദമായി പഠിച്ചാണ് തണ്ണീർത്തടങ്ങളെ ശുപാർശ ചെയ്യുന്നത്. പാരിസ്ഥിതിക പ്രാധാന്യം, ജൈവവൈവിധ്യം, വെള്ളത്തിന്റെ ഗുണനിലവാരം, പാരിസ്ഥിതിക ഭീഷണികൾ, ഘടന തുടങ്ങിയവയുടെ സമഗ്ര വിവരങ്ങൾ വിലയിരുത്തിയാണ് പദവി നൽകുക.

സിഡബ്ല്യുആർഡിഎം, വെറ്റ്ലാൻഡ് ഇന്റർനാഷണൽ സൗത്ത് ഏഷ്യ എന്നിവ സംയുക്തമായാണ് വിവരശേഖരണം നടത്തിയത്. പാരിസ്ഥിതിക പ്രാധാന്യമുള്ള ഈ പ്രദേശങ്ങളെ കൈയേറ്റം ഉൾപ്പെടെയുള്ള ഭീഷണികളിൽനിന്ന് സംരക്ഷിക്കാനായി റാംസർ പട്ടികയിൽ ഉൾപ്പെടുത്തണമെന്നത് പരിസ്ഥിതി പ്രവർത്തകരുടെ ദീർഘകാല ആവശ്യമാണ്.

റാംസർ സൈറ്റുകൾ
ഇറാനിലെ റാംസറിൽ 1971 ൽ ചേർന്ന അന്തർദേശീയ സമ്മേളനമാണ് തണ്ണീർത്തട സംരക്ഷണവും സുസ്ഥിര ഉപയോഗവും ലക്ഷ്യമിട്ട് പദ്ധതിക്ക് തുടക്കംകുറിച്ചത്. ഇതനുസരിച്ചാണ് തണ്ണീർത്തടങ്ങളുടെ റാംസർ പട്ടിക തയ്യാറാക്കി സംരക്ഷിക്കുന്നത്. 172 രാജ്യങ്ങൾ ഉടമ്പടിയുടെ ഭാഗമാണ്. പട്ടികയിൽ ഇടംപിടിച്ച സ്ഥലങ്ങളിൽ പാരിസ്ഥിതിക സന്തുലനാവസ്ഥയ്ക്ക് ദോഷമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ അനുവദിക്കില്ല. കേന്ദ്ര–-സംസ്ഥാന–-തദ്ദേശ സർക്കാരുകൾ പരിപാലനത്തിന് പ്രത്യേക കർമപദ്ധതി തയ്യാറാക്കണം. വികസന പദ്ധതികൾ റാംസർ മാനദണ്ഡം പാലിച്ചാവണം. സംരക്ഷണത്തിന് അന്താരാഷ്ട്ര ഫണ്ടുകളും ലഭിക്കും. ഇന്ത്യയിൽ 75 റാംസർ സൈറ്റുകളാണുള്ളത്. 2002ലാണ് അഷ്ടമുടി, ശാസ്താംകോട്ട, വേമ്പനാട് തണ്ണീർത്തടങ്ങൾ പട്ടികയിലുൾപ്പെടുത്തിയത്.

Previous Post

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി മുഴുവൻ വാർഡിലും മാലിന്യശേഖരണ കേന്ദ്രം : എം ബി രാജേഷ്‌

Next Post

ഇന്ത്യാ കൂട്ടായ്‌മ ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കും : 
തേജസ്വി യാദവ്‌

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഇന്ത്യാ-കൂട്ടായ്‌മ-ജനാധിപത്യ-ഇന്ത്യയെ-വീണ്ടെടുക്കും-:-
തേജസ്വി-യാദവ്‌

ഇന്ത്യാ കൂട്ടായ്‌മ ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കും : 
തേജസ്വി യാദവ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.