Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

ഇന്ത്യൻ ബാറ്റോ… പാക് പന്തോ… ; സൂപ്പർ പോരാട്ടം നാളെ അഹമ്മദാബാദിൽ

by News Desk
October 13, 2023
in SPORTS
0
ഇന്ത്യൻ-ബാറ്റോ…-പാക്-പന്തോ…-;-സൂപ്പർ-പോരാട്ടം-നാളെ-അഹമ്മദാബാദിൽ
0
SHARES
43
VIEWS
Share on FacebookShare on TwitterShare on Whatsapp

അഹമ്മദാബാദ്
ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പർ പോരാട്ടം നാളെ അഹമ്മദാബാദിൽ. തുടർച്ചയായ മൂന്നാംജയം തേടിയിറങ്ങുന്ന ഇന്ത്യക്ക് പാകിസ്ഥാനാണ് എതിരാളി. പാകിസ്ഥാനും മൂന്നാംജയമാണ് ലക്ഷ്യം.

ലോകകപ്പിൽ ഒരിക്കലും പാകിസ്ഥാനുമുന്നിൽ ഇന്ത്യ തോറ്റിട്ടില്ല. മികവ് തുടരാനാണ് ഇന്ത്യയുടെ ശ്രമമെങ്കിൽ ചരിത്രം തിരുത്താനുള്ള ഒരുക്കത്തിലാണ് പാക് പട. കഴിഞ്ഞ ആറുവർഷത്തിനിടെ ഏഴ് ഏകദിനത്തിലാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയത്. ഇന്ത്യ അഞ്ചെണ്ണത്തിൽ ജയിച്ചു. പാകിസ്ഥാൻ ഒന്നിലും. ഒരുമത്സരം മഴകാരണം ഫലമില്ലാതെ അവസാനിച്ചു. പാകിസ്ഥാന്റെ ഒരു ജയം ഐസിസി ചാമ്പ്യൻസ് ട്രോഫി കിരീടപ്പോരിലാണ്.

പാക് പേസർമാരും ഇന്ത്യൻ ബാറ്റർമാരും തമ്മിലാണ് പോര്. 2017ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ മുഹമ്മദ് ആമിർ, ജുനൈദ് ഖാൻ, ഹസ്സൻ അലി എന്നീ പേസർമാർക്കുമുന്നിലായിരുന്നു ഇന്ത്യൻ ബാറ്റർമാർ പരാജയപ്പെട്ടത്. തുടർന്നുനടന്ന മൂന്ന് ഏഷ്യാകപ്പ് മത്സരങ്ങളിലും ഇന്ത്യ ജയിച്ചു. കഴിഞ്ഞ ഏഷ്യാകപ്പിലെ ആദ്യ മുഖാമുഖം മഴകാരണം റദ്ദാക്കി. സൂപ്പർ ഫോർ പോരാട്ടത്തിൽ 228 റണ്ണിന്റെ വമ്പൻ ജയമാണ് രോഹിത് ശർമയും കൂട്ടരും നേടിയത്. പാക് പേസർമാരെ വിരാട് കോഹ്ലിയും കെ എൽ രാഹുലും ചേർന്ന് അടിച്ചുപറത്തി.

എങ്കിലും ഇടംകൈയൻ പേസർ ഷഹീൻഷാ അഫ്രീദിയെ ഇന്ത്യ കരുതിയിരുന്നേ മതിയാകൂ. ഇന്ത്യയുടെ മുൻനിര ബാറ്റർമാർക്ക് ഇടംകൈയൻ പേസർമാർക്കെതിരെ മികച്ച റെക്കോഡില്ല. ട്വന്റി 20 ലോകകപ്പിൽ ഷഹീൻ അതുതെളിയിച്ചതാണ്. കൂട്ടിന് ഹാരിസ് റൗഫും ഹസ്സൻ അലിയുമുണ്ട്. രോഹിതുംകൂടി മികവിലെത്തിയതോടെ ഇന്ത്യൻ ബാറ്റിങ് നിരയുടെ കരുത്ത് വർധിച്ചു. അഫ്ഗാനിസ്ഥാനെതിരെ രോഹിതും വിരാട് കോഹ്ലിയും ഇഷാൻ കിഷനും മികച്ച കളിയാണ് പുറത്തെടുത്തത്. കെ എൽ രാഹുലും ശ്രേയസ് അയ്യരും മധ്യനിരയിൽ റണ്ണൊഴുക്കും.

ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചാണ് അഹമ്മദാബാദിൽ. ഉദ്ഘാടന മത്സരത്തിൽ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ ന്യൂസിലൻഡ് തകർത്തുകളഞ്ഞത് ഇവിടെവച്ചാണ്. ഇംഗ്ലണ്ട് ഉയർത്തിയ 283 റൺ ലക്ഷ്യം 82 പന്ത് ശേഷിക്കെ ഒരു വിക്കറ്റ് നഷ്ടത്തിലാണ് കിവികൾ അടിച്ചെടുത്തത്.

കോഹ്ലി ഏഴാമത്
ലോകകപ്പിൽ മികച്ച പ്രകടനം തുടരുന്ന ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്ലിക്ക് റാങ്കിങ്ങിലും മുന്നേറ്റം. ഓസ്ട്രേലിയക്കെതിരെ അർധസെഞ്ചുറി നേടിയ കോഹ്ലി രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ബാറ്റർമാരുടെ പട്ടികയിൽ ഏഴാമതെത്തി. ആദ്യകളിയിൽ 97 റണ്ണുമായി പുറത്താകാതെ നിന്ന കെ എൽ രാഹുൽ 15 സ്ഥാനം മെച്ചപ്പെടുത്തി 19–-ാംറാങ്കിലെത്തി. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി കുറിച്ച് ദക്ഷിണാഫ്രിക്കൻ ബാറ്റർ എയ്ദെൻ മാർക്രവും മികച്ച നേട്ടമുണ്ടാക്കി. മാർക്രം 32ൽനിന്ന് 21–-ാംറാങ്കിലേക്ക് കുതിച്ചു.

Previous Post

കുതിക്കാൻ കിവികൾ ; ഇന്ന്‌ മൂന്നാംമത്സരത്തിന്‌ , എതിരാളികൾ ബംഗ്ലാദേശ്‌

Next Post

ഫോബ്‌സ് ഇന്ത്യ സമ്പന്ന പട്ടിക ; എം എ യൂസഫലി ഏറ്റവും ധനികനായ മലയാളി

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ഫോബ്‌സ്-ഇന്ത്യ-സമ്പന്ന-പട്ടിക-;-എം-എ-യൂസഫലി-ഏറ്റവും-ധനികനായ-മലയാളി

ഫോബ്‌സ് ഇന്ത്യ സമ്പന്ന പട്ടിക ; എം എ യൂസഫലി ഏറ്റവും ധനികനായ മലയാളി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.