ന്യൂഡൽഹി
കക്ഷികളുടെ മതമോ ജാതിയോ വിധിന്യായങ്ങളിൽ ഒരുകാരണവശാലും പരാമർശിക്കരുതെന്ന് രാജ്യത്തെ കോടതികൾക്ക് നിർദേശം നൽകി സുപ്രീംകോടതി.
ചില വിചാരണക്കോടതികളും ചുരുക്കം ഹൈക്കോടതികളും കേസിന്റെ വിധിന്യായത്തിന്റെ ശീർഷകങ്ങളിൽ കക്ഷികളുടെ മതം, ജാതി തുടങ്ങിയവ രേഖപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നിർദേശം. “കോടതികൾ കേസ് പരിഗണിക്കുന്ന വേളയിൽ കക്ഷികളുടെ ജാതി, മതം തുടങ്ങിയ കാര്യങ്ങൾക്ക് ഒരു പ്രസക്തിയുമില്ല. ചില വിധിന്യായങ്ങളിൽ ഇവ കടന്നുവരുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല’ ജസ്റ്റിസ് അഭയ് എസ് ഓഖ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.