ന്യൂഡൽഹി
രാജ്യത്ത് ജാതി സെൻസസ് നടത്തണമെന്ന ആവശ്യത്തെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തകസമിതി യോഗം. തീരുമാനം ഏകകണ്ഠമായിരുന്നെന്നും രാജ്യത്തെ ദരിദ്രരുടെ അഭിവൃദ്ധിക്കായുള്ള ശക്തമായ പുരോഗമന ചുവടുവയ്പാണിതെന്നും യോഗത്തിനുശേഷം രാഹുൽ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. ജാതി സെൻസസ് നടത്താൻ പ്രധാനമന്ത്രിക്ക് താൽപ്പര്യമില്ലെന്നും രാഹുൽ പറഞ്ഞു.
കോൺഗ്രസ് ഭരിക്കുന്ന നാലു സംസ്ഥാനത്തും ജാതി സെൻസസ് നടത്താൻ തീരുമാനമായെന്നും രാഹുൽ പറഞ്ഞു. അഞ്ചു സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ നേതാക്കൾ ഒത്തൊരുമയോടെ നീങ്ങണമെന്ന് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.