ജിദ്ദ > ജിദ്ദ നവോദയ 30-ാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ഏരിയ സമ്മേളനങ്ങൾ ആരംഭിച്ചു. ഷറഫിയ ഏരിയയുടെ സമ്മേളനം സ: മൻസൂർ നഗറിൽ നടന്നു. മൂജീബ് പൂന്താനത്തിന്റെ താത്കാലിക അധ്യക്ഷതയിൽ ജിദ്ദ നവോദയ പ്രസിഡന്റ് കിസ്മത് മമ്പാട് സമ്മേളനം ഉദ്ഘാടനം ചെയ്തു.
രക്തസാക്ഷി പ്രമേയം സാബു മമ്പാടും, അനുശോചനം പ്രമേയം മൂസ മോനും ഏരിയ പ്രവർത്തന റിപ്പോർട്ട് ഏരിയ സെക്രട്ടറി അമീൻ വേങ്ങൂർ, സാമ്പത്തിക റിപ്പോർട്ട് ഏരിയ ട്രഷറർ – നൗഷാദ് ബാബു, സംഘടന റിപ്പോർട്ട് ജിദ്ദ നവോദയ ജനറൽ സെക്രട്ടറി – ശ്രീകുമാർ മാവേലിക്കര എന്നിവരും അവതരിപ്പിച്ചു.
പുതിയ ഏരിയ കമ്മറ്റി പാനൽ ഷറഫിയ ഏരിയ രക്ഷധികാരി ഫിറോസ് മുഴുപിലങ്ങാട് അവതരിപ്പിച്ചു. മുജീബ് പൂന്താനം, ഹസൻ ഭായ്, നജ റഫീഖ് എന്നിവർ പ്രതിനിധി സമ്മേളനം നിയന്ത്രിച്ചു. ബിനു മുണ്ടക്കയം ക്രഡെൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു.
പുതിയ ഭാരവാദികൾ: പ്രസിഡന്റ് – ഫൈസൽ കോടശ്ശേരി, സെക്രട്ടറി – അമീൻ വേങ്ങൂർ, ട്രഷറർ – ബിനു മുണ്ടക്കയം, ജീവകാരുണ്യ കൺവീനർ – മുസ്തഫ വണ്ടൂർ, ജോയിന്റ് കൺവീനർ – വാസു തിരൂർ, കുടുംബവേദി കൺവീനർ – നൗഷാദ് ബാബു, വനിതാ കൺവീനർ – നജ റഫീഖ്, യുവജനവേദി കൺവീനർ- ഷഫീഖ്. ജിദ്ദ നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം, ജിദ്ദ നവോദയ ട്രഷറർ എം അബ്ദുറഹ്മാൻ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. വാസു തിരൂർ സ്വാഗതവും അമീൻ വേങ്ങൂർ സമ്മേളനത്തിന് നന്ദിയും പറഞ്ഞു.