ന്യൂഡൽഹി > ഇസ്രയേൽ ഹമാസ് യുദ്ധത്തെ തുടർന്ന് തെൽ അവീവിലേക്കുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി. അമേരിക്കൻ എയർലൈൻസ്, എയർ ഫ്രാൻസ്, ലുഫ്താൻസ, എമിറേറ്റ്സ്, റയാൻ എയർ, ഏഗൻ എയർലൈൻസ്, എയർ ഇന്ത്യ തുടങ്ങിയ വിമാനങ്ങൾ റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. 14 വരെയാണ് എയർ ഇന്ത്യ റദ്ദാക്കിയിട്ടുളളത്.
വിമാന യാത്രക്കാരുടെയും ക്രൂവിന്റെയും സുരക്ഷ മുൻനിർത്തിയാണ് സർവീസ് താൽകാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. ന്യൂഡൽഹിയിൽ നിന്ന് തെൽ അവീവിലേക്കും തെൽ അവീവിൽ നിന്ന് ന്യൂഡൽഹിയിലേക്കുമുള്ള രണ്ട് സർവീസുകൾ ഇന്നലെ എയർ ഇന്ത്യ റദ്ദാക്കിയിരുന്നു.