പത്തനംതിട്ട> സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി അഖിൽ സജീവിനെ കോടതി അഞ്ചുദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. സംസ്ഥാനത്ത് നിരവധി തട്ടിപ്പ് കേസുകളിൽ അഖിൽ പ്രതിയാണെന്നും കൂടുതൽ അന്വേഷണം ആവശ്യമാണെന്നും പ്രോസിക്യൂഷൻ പത്തനംതിട്ട കോടതിയെ അറിയിച്ചു. തുടർന്നാണ് വിശദമായ ചോദ്യം ചെയ്യലിന് കോടതി പൊലീസ് കസ്റ്റഡി അനുവദിച്ചത്.
സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലാണ് അഖിലിനെ വെള്ളിയാഴ്ച അറസ്റ്റുചെയ്തത്. യുവമോർച്ച നേതാവ് രാജേഷ് പ്രതിയായ സ്പൈസസ് ബോർഡ് ജോലി തട്ടിപ്പ് കേസിലും അഖിൽ പ്രതിയാണ്. ആരോഗ്യവകുപ്പില്‍ നിയമനം വാഗ്ദാനം നല്കി തട്ടിപ്പ് നടത്തിയ കേസിൽ കന്റോൺമെന്റ് പൊലീസും അഖിലിനെ ചോദ്യം ചെയ്യും.