കാബൂൾ> അഫ്ഗാനിസ്ഥാന്റെ പടിഞ്ഞാറൻ മേഖലയിലുണ്ടായ ഭൂകമ്പത്തിൽ 320 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങളും വീടുകളും തകർന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്. ശനി പകൽ 12.19നാണ് ആദ്യചലനം റിപ്പോർട്ട് ചെയ്തത്. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടർ ചലനങ്ങളുമാണ് നാശം വിതച്ചത്. 5.5, 4.7, 6.3, 5.9, 4.6 തീവ്രതയുള്ള അഞ്ച് തുടർചലനങ്ങൾ ഉണ്ടായി. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഹെറാത്താണെന്നാണ് വിവരം. കെട്ടിടങ്ങളിൽനിന്നും വീടുകളിൽനിന്നും ആളുകൾ പുറത്തേക്ക് ഓടുന്നതിന്റെ നിരവധി ദൃശ്യങ്ങൾ പുറത്തുവന്നു.