ന്യൂഡൽഹി> പലസ്തീനിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ വ്യാപിപ്പിക്കുന്നത് ഇസ്രയേൽ അവസാനിപ്പിക്കണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഐക്യരാഷ്ട്രസഭയുടെ ദ്വിരാഷ്ട്ര കരാർ പാലിക്കാൻ തയ്യാറാകണം. തീവ്ര വലതുനേതാവായ ബെന്യമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രയേലിന്റെ കടന്നാക്രമണങ്ങളിൽ പലസ്തീനിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 40 കുട്ടികൾ ഉൾപ്പെടെ 248 പേർക്കാണ് ജീവൻ നഷ്ടമായതെന്നും യെച്ചൂരി എക്സിൽ കുറിച്ചു.