ദുബായ് > ദുബായിൽ കഴിഞ്ഞ എട്ട് മാസത്തിനിടെ വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചത് ആറ് മരണങ്ങൾക്കും 58 പേർക്ക് പരിക്കേൽക്കുന്നതിനും കാരണമായെന്ന് ദുബായ് പോലീസ്.
ട്രാഫിക് ലംഘനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകളിൽ ദുബായ് പോലീസ് പോസ്റ്റ് ചെയ്തു. നിയമം ലംഘിക്കുന്നവരെ പിടികൂടാൻ സ്മാർട്ട് റഡാറുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് പോലീസ് ഓർമ്മിപ്പിച്ചു. ഇതേ കാലയളവിൽ 35,527 പേർ ക്യാമറയിൽ കുടുങ്ങി ശിക്ഷിക്കപ്പെട്ടതായും പോലീസ് കൂട്ടിച്ചേർത്തു. യുഎഇയിൽ ട്രാഫിക് നിയമം അനുസരിച്ച് നിയമം ലംഘിക്കുന്നവർക്ക് 800 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റും ലഭിക്കും