ന്യൂഡൽഹി > ആറുവയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പിതാവിന് 10 വർഷം കഠിനതടവ്. താനെ പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്. പോക്സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. 9000 രൂപ കോടതി ചുമത്തിയിട്ടുണ്ട്. 2017 ഡിസംബറിലായിരുന്നു സംഭവം. ആറുവയസുകാരിയെ ഇയാൾ ബലാത്സംഗം ചെയ്യുകയും സംഭവത്തെക്കുറിച്ച് പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയമായിരുന്നു. വിവരമറിഞ്ഞ കുട്ടിയുടെ അമ്മ നൽകിയ പരാതിയിലാണ് ഇയാൾക്കെതിരെ കേസെടുത്തത്.