Monday, April 27, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ജോലിയുണ്ട്‌, കൂലിയുണ്ട്‌, തെങ്ങുകയറാൻ ആളില്ലെന്ന്‌ നാളികേര വികസന ബോർഡ്‌

by News Desk
October 7, 2023
in KERALA
0
ജോലിയുണ്ട്‌,-കൂലിയുണ്ട്‌,-തെങ്ങുകയറാൻ-ആളില്ലെന്ന്‌-നാളികേര-വികസന-ബോർഡ്‌
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി
സംസ്ഥാനത്ത് തെങ്ങുകയറാൻ പരിശീലനം നേടിയ 32,926 പേരുണ്ടായിട്ടും ആളെ കിട്ടാനില്ലെന്ന് നാളികേര വികസന ബോർഡ്. 2011ൽ ആരംഭിച്ച പദ്ധതിപ്രകാരമാണ് ഇത്രയുംപേർക്ക് സൗജന്യപരിശീലനം നൽകിയത്. തെങ്ങുകയറ്റ യന്ത്രവും സൗജന്യമായി നൽകി. 94 രൂപ വാർഷിക പ്രീമിയത്തിൽ ഓരോരുത്തർക്കും അഞ്ചുലക്ഷത്തിന്റെ അപകട, മരണ ഇൻഷുറൻസും ഏർപ്പെടുത്തി. ദിവസം 4000 രൂപവരെ വരുമാനവും ഉറപ്പാക്കിയിട്ടും തെങ്ങുകയറാൻ ആവശ്യത്തിന് ആളെ കിട്ടാനില്ലെന്ന് ബോർഡ് അസിസ്റ്റന്റ് ഡയറക്ടർ മിനി മാത്യു പറഞ്ഞു.

‘തെങ്ങിന്റെ ചങ്ങാതിക്കൂട്ടം’ പദ്ധതിയിലൂടെ 12 വർഷത്തിനിടെ 1646 ബാച്ചുകളിലായി കേരളം, തമിഴ്നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിലായി 66, 814 പേർക്കാണ് പരിശീലനം നൽകിയത്. കൂടുതൽപ്പേരും കേരളത്തിലുള്ളവരാണ്. തമിഴ്നാട്ടിൽ 10,416 പേരും കർണാടകത്തിൽ 7243 പേരും ആന്ധ്രയിൽ 2489 പേരും പരിശീലനം നേടി. യന്ത്രം ഉപയോഗിച്ച് തെങ്ങുകയറൽമുതൽ വിളവെടുപ്പ്, മണ്ട വൃത്തിയാക്കൽ, രോഗകീട നിയന്ത്രണം, മരുന്ന് തളിക്കൽ, നേഴ്സറി പരിപാലനം, കൃത്രിമ പരാഗണം, വിത്തുതേങ്ങ സംഭരണം എന്നിവയിലാണ് ആറുദിവസത്തെ പരിശീലനം. ഇതിനായി കോടികൾ ചെലവഴിച്ചെങ്കിലും ഉദ്ദേശിച്ച ഫലമുണ്ടായില്ലെന്നാണ് ബോർഡിന്റെ വിലയിരുത്തൽ. തെങ്ങുകയറാൻ ആളില്ലാത്തതിനാൽ വിളനാശവും കർഷകർക്ക് വലിയ നഷ്ടവുമാണുണ്ടാകുന്നത്.

സംസ്ഥാനത്ത് ഒരു പഞ്ചായത്തിൽ 10 തെങ്ങുകയറ്റക്കാരെയെങ്കിലും ആവശ്യമുണ്ടെന്നാണ് ബോർഡിന്റെ കണക്ക്. ആകെ 10,000 പേർ എന്നു കണക്കാക്കിയാൽപ്പോലും നിലവിലെ ആവശ്യകതയുടെ പത്തിലൊന്നുപേരെപ്പോലും കിട്ടാനില്ല. പരിശീലനം നേടിയ കുറെപ്പേർ മുന്നറിയിപ്പില്ലാതെ രംഗം വിട്ടു. നല്ല വരുമാനമുള്ള സ്ഥിരജോലിയായിട്ടും പുതുതായി ആരും വരുന്നുമില്ല. ഈ സാഹചര്യത്തിൽ തെങ്ങിന്റെ ചങ്ങാതിക്കൂട്ടത്തെ ഒരു കുടക്കീഴിൽ സംഘടിപ്പിച്ച് അവരുടെ സേവനം ആവശ്യക്കാർക്കെല്ലാം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കോൾ സെന്റർ തുടങ്ങാൻ തീരുമാനിച്ചതായി മിനി മാത്യു പറഞ്ഞു.

കോൾ സെന്റർ 
നവംബറോടെ
സംസ്ഥാനത്താകെയുള്ള നാളികേര കർഷകർക്ക് തെങ്ങിന്റെ ചങ്ങാതിക്കൂട്ടത്തിന്റെ സേവനം ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന കോൾ സെന്റർ കൊച്ചി കേന്ദ്രീകരിച്ച് നവംബറിൽ ആരംഭിക്കും. തെങ്ങുകയറ്റ പരിശീലനം നേടിയ 1552 പേർ ഇതിനകം കോൾ സെന്ററിൽ പേര് രജിസ്റ്റർ ചെയ്തു. ഇവരുടെ സേവനം ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലത്തിൽ ലഭ്യമാക്കും. സംസ്ഥാനത്തുള്ള 700 പേർക്ക് പുറമെ 275 പേർ തമിഴ്നാട്ടിൽനിന്നും 227 പേർ ആന്ധ്രയിൽ നിന്നും 350 പേർ കർണാടകയിൽ നിന്നുമുള്ളവരാണ്. പ്രവർത്തനങ്ങൾ ആഴ്ചതോറും പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തും.
0484 2377266 എന്ന നമ്പരിലാണ് പേരുകൾ രജിസ്റ്റർ ചെയ്യേണ്ടത്. സേവനസന്നദ്ധരായ മറ്റുള്ളവർക്കും ഇതിൽ പങ്കാളിയാകാം. അതിനായി പേര്, വിലാസം, ബ്ലോക്ക്/പഞ്ചായത്ത്, ഫോൺ നമ്പർ എന്നിവ 8848061240 എന്ന വാട്സ് ആപ് നമ്പരിലേക്ക് അയക്കണം.

Previous Post

കുരുക്കുകൾ അഴിഞ്ഞു ; 
വികസനം അതിവേഗം ; പുതുചരിത്രമായി 
മേഖലാ അവലോകനം

Next Post

നെല്ല്‌ സംഭരിക്കാൻ സഹകരണസംഘം ; ലക്ഷ്യം കൃത്യസമയത്ത്‌ സംഭരണവും സമയബന്ധിത തുക വിതരണവും

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
80
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
84
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
82
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
65
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
നെല്ല്‌-സംഭരിക്കാൻ-സഹകരണസംഘം-;-ലക്ഷ്യം-കൃത്യസമയത്ത്‌-സംഭരണവും-സമയബന്ധിത-തുക-വിതരണവും

നെല്ല്‌ സംഭരിക്കാൻ സഹകരണസംഘം ; ലക്ഷ്യം കൃത്യസമയത്ത്‌ സംഭരണവും സമയബന്ധിത തുക വിതരണവും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.