തിരുവനന്തപുരം> കോഴിക്കോട് ഗവ. ജനറൽ ആശുപത്രിയിലെ പട്ടികവിഭാഗക്കാരിയായ ജീവനക്കാരിയെ സുരക്ഷാ ജീവനക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പട്ടികജാതി –-പട്ടിക ഗോത്രവർഗ കമീഷൻ സ്വമേധയാ കേസെടുത്തു. പത്ര വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ കോഴിക്കോട് സിറ്റി പൊലീസ് മേധാവിക്ക് കമീഷൻ ചെയർമാൻ ബി എസ് മാവോജി നിർദേശം നൽകി.