ഹാങ്ചൗ > ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം. ഫൈനലിൽ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ സുവർണ നേട്ടം. ഇന്ത്യയ്ക്കുവേണ്ടി നായകൻ ഹർമ്മൻപ്രീത് സിംഗ് രണ്ട് ഗോളുകൾ നേടി. മൻപ്രീത് സിംഗും അമിത് രോഹിദാസും അഭിഷേകും ഓരോ തവണയും ജപ്പാൻ ഗോൾ വല ചലിപ്പിച്ചു. ഗെയിംസിൽ ഇന്ത്യയുടെ 22- ാം സ്വർണമാണിത്.
ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ നാലാം പുരുഷ ഹോക്കി സ്വര്‍ണമാണിത്. ഇതിനുമുന്‍പ് 1966, 1998, 2014 ഏഷ്യന്‍ ഗെയിംസുകളിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. മലയാളി താരം പി.ആര്. ശ്രീജേഷാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍വല കാത്തത്.