Friday, March 20, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

ഹരിദാസൻ ഒളിവിൽത്തന്നെ ; ദുരൂഹത , ഗൂഢാലോചനയിലും പങ്ക്

by News Desk
October 5, 2023
in KERALA
0
ഹരിദാസൻ-ഒളിവിൽത്തന്നെ-;-ദുരൂഹത-,-ഗൂഢാലോചനയിലും-പങ്ക്
0
SHARES
46
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിനെതിരെ ആരോപണമുന്നയിച്ച മലപ്പുറം സ്വദേശി ഹരിദാസന്റെ ഒളിവ് ജീവിതത്തിൽ ദുരൂഹത. മന്ത്രി ഓഫീസിനെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം തെളിവുകളുടെ അടിസ്ഥാനത്തിൽ തകർന്നതോടെയാണ് ഹരിദാസൻ ഫോൺ സ്വിച്ച് ഓഫാക്കി മുങ്ങിയത്. ഗൂഢാലോചനയിൽ പ്രതിസ്ഥാനത്തേക്ക് നീങ്ങുന്നുവെന്ന ഘട്ടത്തിലാണിത്. ഹരിദാസനായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.

കഴിഞ്ഞ ദിവസം ബാസിതിനെയും അഭിഭാഷകനായ എം കെ റയീസിനെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനൊപ്പം ഹരിദാസനോടും തിരുവനന്തപുരത്ത് എത്താൻ നിർദേശിച്ചിരുന്നു. എന്നാൽ, എത്തിയില്ല. ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള ശ്രമമാണ് ഹരിദാസൻ നടത്തുന്നതെന്ന് പൊലീസ് കരുതുന്നു.

മാറിമറഞ്ഞ മൊഴി
സെക്രട്ടറിയറ്റ് പരിസരത്തുവച്ച് കൈക്കൂലി നൽകിയെന്നായിരുന്നു ഹരിദാസന്റെ ആദ്യ മൊഴി. സിസിടിവി ദൃശ്യങ്ങളിൽ പണം നൽകുന്ന ദൃശ്യങ്ങളില്ലെന്ന് കണ്ടെത്തിയതോടെ ഇത് തിരുത്തി. സെക്രട്ടറിയറ്റിനു പുറത്ത് റോഡിൽവച്ച് എതിരെ നടന്നുവന്ന അഖിൽ മാത്യുവെന്നയാൾക്ക് കൈക്കൂലി നൽകിയെന്നായി പുതിയ മൊഴി. റോഡിലെ സിസിടിവികളിൽ നടത്തിയ പരിശോധനയിലും ഹരിദാസൻ പറയുന്നത് പ്രകാരമുള്ള ദൃശ്യങ്ങളില്ല. ആൾമാറാട്ടം നടത്തി ഹരിദാസനിൽനിന്ന് പണം തട്ടിയെടുത്തതാകാം എന്ന സംശയം നേരത്തേ പൊലീസിനുണ്ടായിരുന്നു. എന്നാൽ, സെക്രട്ടറിയറ്റ് പരിസരത്ത് ആർക്കും പണം കൊടുത്തിട്ടില്ലെന്ന് ബോധ്യമായി.

ഗൂഢാലോചനയിലും പങ്ക്
വ്യാജ ഇ–- മെയിലിൽനിന്നാണ് നിയമന ഉത്തരവ് ലഭിച്ചത് എന്ന് ബോധ്യമായശേഷമാണ് ബാസിതും ഹരിദാസനും സെക്രട്ടറിയറ്റിൽ എത്തിയതും അഖിൽ മാത്യുവിനെതിരെ പരാതിപ്പെടുന്നതും. അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ല എന്ന പരാതി തുടക്കത്തിൽ ഉന്നയിച്ചിരുന്നുമില്ല. പിന്നീട് നൽകിയ പരാതിയിലാണ് അഖിൽ മാത്യുവിന് പണം നൽകിയെന്ന് ഹരിദാസൻ ആരോപിക്കുന്നത്. അഖിൽ മാത്യു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലുമായി സഹകരിക്കാൻ ഹരിദാസൻ തയ്യാറായില്ല.

റയീസ് 14 ദിവസം റിമാൻഡിൽ
ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരെ ഗൂഢാലോചന നടത്തിയ കേസിൽ അറസ്റ്റിലായ കോഴിക്കോട് സ്വദേശി എം കെ റയീസിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യണമെന്ന് കന്റോൺമെന്റ് പൊലീസ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ആവശ്യപ്പെട്ടു. സമാന രീതിയിലുള്ള മറ്റ് കുറ്റകൃത്യങ്ങളിൽ റയീസ് ഏർപ്പെട്ടിട്ടുണ്ട്. ആയുഷ് മിഷന്റെ പേരിൽ വ്യാജ മെയിൽ ഐഡി നിർമിച്ച പ്രതിക്ക് ജാമ്യം നൽകരുത്. പ്രധാന പ്രതികളെ അറസ്റ്റ് ചെയ്ത് റയീസിനൊപ്പം ചോദ്യംചെയ്യേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.

ഫോണിൽ നിർണായക വിവരം
റയീസിന്റെ ഫോണിൽ നിർണായക വിവരങ്ങളുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഈ ഫോൺ ഒന്നാംപ്രതി അഖിൽ സജീവും ഉപയോഗിച്ചിരുന്നു. ഹരിദാസ്, അഖിൽ സജീവ്, ബാസിത് എന്നിവരെ ഇതിൽനിന്ന് നിരന്തരംവിളിച്ചിട്ടുണ്ട്. എന്നാൽ, മന്ത്രിയുടെ പേഴ്സണൽ അസിസ്റ്റന്റ് അഖിൽ മാത്യുവിനെ വിളിച്ചിട്ടുമില്ല.അഖിൽ മാത്യുവിന്റെ അക്കൗണ്ട് പൊലീസ് പരിശോധിച്ചെങ്കിലും പരാതിയിൽപറയുന്ന തരത്തിലുള്ള പണമിടപാട് നടന്നതായി കണ്ടെത്താനായില്ല. പ്രതികളുടെ ഫോണിലേക്ക് ഹരിദാസന്റെ മരുമകളുടെ അക്കൗണ്ടിൽനിന്ന് പണം അയച്ചിട്ടുണ്ട്.

Previous Post

കരുവന്നൂർ ; നുണപൊളിഞ്ഞപ്പോൾ 
സത്യംപറഞ്ഞ് മനോരമ

Next Post

ന്യൂസ്‌ ക്ലിക്ക്‌ വേട്ട ; പഞ്ചപുച്ഛമടക്കി മാധ്യമങ്ങൾ

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ന്യൂസ്‌-ക്ലിക്ക്‌-വേട്ട-;-പഞ്ചപുച്ഛമടക്കി-മാധ്യമങ്ങൾ

ന്യൂസ്‌ ക്ലിക്ക്‌ വേട്ട ; പഞ്ചപുച്ഛമടക്കി മാധ്യമങ്ങൾ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.