Wednesday, March 18, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

കിവികൾക്ക്‌ 
ഇംഗ്ലീഷ്‌ മരുന്ന്‌ ; പോരാട്ടത്തിന്‌ ഇന്ന്‌ തുടക്കം

by News Desk
October 5, 2023
in SPORTS
0
കിവികൾക്ക്‌-
ഇംഗ്ലീഷ്‌-മരുന്ന്‌-;-പോരാട്ടത്തിന്‌-ഇന്ന്‌-തുടക്കം
0
SHARES
48
VIEWS
Share on FacebookShare on TwitterShare on Whatsapp

അഹമ്മദാബാദ് (ഗുജറാത്ത്)
ക്രിക്കറ്റിന്റെ ലോക കിരീടത്തിനായുള്ള പോരാട്ടത്തിന് ഇന്ന് തുടക്കം. 45 ദിവസത്തിനും 48 മത്സരങ്ങൾക്കുമപ്പുറം പുതിയ അവകാശി കിരീടത്തിൽ മുത്തമിടും. ഗുജറാത്തിലെ മൊട്ടേറയിലുള്ള നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പകൽ രണ്ടിന് തുടങ്ങുന്ന ഉദ്ഘാടന മത്സരം തീപാറുമെന്നുറപ്പാണ്. നിലവിലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പായ ന്യൂസിലൻഡുമാണ് ഏറ്റമുട്ടുന്നത്. 2019 ലോകകപ്പ് ഫൈനലിന്റെ വിജയമധുരം ആവർത്തിക്കുമെന്ന പ്രതീക്ഷയിൽ ഇംഗ്ലണ്ടും മുറിവുണക്കാൻ കിവികളും ഇറങ്ങുന്നു. ലോർഡ്സിൽ ബൗണ്ടറിക്കണക്കിലായിരുന്നു ഇംഗ്ലണ്ടിന്റെ കിരീടധാരണം. കിവികൾക്ക് ആ വേദന മാറിയിട്ടില്ല.

പരിക്ക് ഭേദമായി സന്നാഹ മത്സരത്തിറങ്ങിയ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ കിവികൾക്കായി പക്ഷേ ആദ്യമത്സരത്തിറങ്ങില്ല. പേസ് നിരയുടെ കുന്തമുനയായ ടിം സൗത്തിയും ആദ്യ മത്സരത്തിനില്ലെന്ന് പകരം ക്യാപ്റ്റനായ ടോം ലാതം വ്യക്തമാക്കി.

ജോസ് ബട്ലറുടെ കീഴിലിറങ്ങുന്ന ഇംഗ്ലണ്ട് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സന്തുലിതമായ ടീമാണ്. ലോകപ്പിന് തൊട്ടുമുമ്പ് നടന്ന ഏകദിന പരമ്പരയിലും ന്യൂസിലൻഡിനെ കീഴടക്കിയാണ് വരവ്. അവസാനം നേരിട്ടേറ്റുമുട്ടിയ അഞ്ചിൽ നാലിലും ഇംഗ്ലീഷ് പട വെന്നിക്കൊടി നാട്ടി. രണ്ട് സന്നാഹമത്സരങ്ങളിൽ ഇന്ത്യയുമായുള്ള മത്സരം മഴയിൽ മുങ്ങിയെങ്കിലും ബംഗ്ലാദേശിനോടുള്ള മത്സരം നാലുവിക്കറ്റിന് മഴനിയമപ്രകാരം ഇംഗ്ലണ്ട് ജയിച്ചു. വിരമിക്കൽ പിൻവലിച്ച് തിരികെയെത്തിയ ബെൻ സ്റ്റോക്സ് തന്നെയാണ് ഇത്തവണയും ഇംഗ്ലണ്ടിന്റെ കുന്തമുന. കഴിഞ്ഞ എട്ട് ഇന്നിങ്സുകളിൽ നിന്ന് പതിനെട്ട് വിക്കറ്റ് നേടിയ ആദിൽ റഷീദും പ്രതീക്ഷയാണ്. മൊയീൻ അലി ബാറ്റിലും ബോളിലും തിളങ്ങുന്ന കളിക്കാരനാണ്. അതിനിടെ സ്റ്റോക്സ് ആദ്യ മത്സരത്തിനുണ്ടാകില്ലെന്നാണ് സൂചന.

സന്നാഹ മത്സരങ്ങളിൽ പാകിസ്ഥാനെയും ദക്ഷിണാഫ്രിക്കയെയും കീഴടക്കിയാണ് ന്യൂസിലൻഡ് അഹമ്മദാബാദിൽ എത്തിയത്. ഡെവൺ കോൺവെ–-വിൽ യങ് ഓപ്പണിങ് സഖ്യം താളം കണ്ടത്തേണ്ടതുണ്ട്. ട്രെന്റ് ബോൾട്ടിനായിരിക്കും പേസ് നിരയുടെ ഉത്തരവാദിത്തം. പതിനെട്ട് ഇന്നിങ്സുകളിൽ നിന്ന് പതിനെട്ട് വിക്കറ്റെടുത്ത മാറ്റ് ഹെൻറിക്കൊപ്പം ബോൾട്ടും സൗത്തിയും ചേർന്നാൽ ന്യൂസിലൻഡ് പ്രഹരശേഷി വർധിക്കുമെന്നുറപ്പാണ്. അതേസമയം ചൂടുള്ള അന്തരീക്ഷത്തോട് ഇണങ്ങുകയാണ് ഇരുടീമുകളും നേരിടുന്ന പ്രധാന വെല്ലുവിളി. 36 ഡിഗ്രി ചൂടാണ് അഹമ്മദാബാദിൽ.

ജേതാക്കൾക്ക് 34 കോടി രൂപ
ഏകദിന ക്രിക്കറ്റ് ലോകകപ്പ് ചാമ്പ്യൻമാരാകുന്ന ടീമിന് 34 കോടി രൂപ സമ്മാനം. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലാണ് (ഐസിസി) സമ്മാനത്തുകകൾ പ്രഖ്യാപിച്ചത്. ഇന്ത്യയിൽ ഒക്ടോബർ അഞ്ചുമുതലാണ് ലോകകപ്പ്. രണ്ടാംസ്ഥാനക്കാർക്ക് 17 കോടി നൽകും. സെമിയിൽ തോൽക്കുന്ന ടീമുകൾക്ക് ഏഴുകോടി രൂപ വീതവും ലഭിക്കും.

ഇന്ത്യയുടെ മത്സരങ്ങൾ
ഒക്ടോബർ 8: 
x ഓസ്ട്രേലിയ (പകൽ 2.00, ചെന്നൈ)
11 x അഫ്ഗാനിസ്ഥാൻ (പകൽ 2.00, ഡൽഹി)
14 x പാകിസ്ഥാൻ (പകൽ 2.00, അഹമ്മദാബാദ്)
19 x ബംഗ്ലാദേശ് (പകൽ 2.00, പുണെ)
22 x ന്യൂസിലൻഡ് (പകൽ 2.00, ധർമശാല)
29 x ഇംഗ്ലണ്ട് (പകൽ 2.00, ലഖ്നൗ)
നവംബർ 2 x ശ്രീലങ്ക (പകൽ 2.00, മുംബൈ)
5 x ദക്ഷിണാഫ്രിക്ക (പകൽ 2.00, കൊൽക്കത്ത)
12 x നെതർലൻഡ്സ് (പകൽ 2.00, ബംഗളൂരു)

സ്റ്റാർ സ്പോർട്സിലും 
ഹോട്സ്റ്റാറിലും കാണാം
ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങൾ സ്റ്റാർ സ്പോർട്സ് ചാനലുകളിൽ കാണാം. ഹോട്സ്റ്റാറിലാണ് ഓൺലൈൻ സംപ്രേഷണം. പകൽ രണ്ടിനാണ് മത്സരങ്ങൾ ആരംഭിക്കുക. ആറ് ദിവസം രണ്ട് കളിയുണ്ട്. ഇത് രാവിലെ 10.30നും പകൽ രണ്ടിനും നടക്കും.

Previous Post

ഇന്ത്യൻ മഹാസ്വപ്‌നം ; ഞായറാഴ്ച ഓസീസിനോട്

Next Post

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക്‌ 3 സ്വർണംകൂടി ; 21 സ്വർണവും 32 വെള്ളിയും 
33 വെങ്കലവുമായി നാലാംസ്ഥാനത്ത്

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ഇഡിക്ക്‌-തിരിച്ചടി-;-പിടിച്ചെടുത്ത-ആധാരം-
തിരികെ-നൽകണം-:-ഹൈക്കോടതി

ഇഡിക്ക്‌ തിരിച്ചടി ; പിടിച്ചെടുത്ത ആധാരം 
തിരികെ നൽകണം : ഹൈക്കോടതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.