അബുദാബി> മരുഭൂമിയില്‍ പൂച്ചകളെ ഉപേക്ഷിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ ഓണ്‍ലൈനില്‍ വൈറലായതിനെ തുടര്‍ന്ന് അബുദാബിയിലെ മുനിസിപ്പാലിറ്റി ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് വകുപ്പ് അന്വേഷണം ആരംഭിച്ചു.മനുഷ്യത്വരഹിതമായ പ്രവൃത്തി ചെയ്ത കുറ്റവാളികളെ തിരിച്ചറിയാന്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും, സംഭവവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിശദാംശങ്ങള്‍ പങ്കിടാന്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും അതോറിറ്റി അറിയിച്ചു.
മൃഗസംരക്ഷണ പ്രവര്‍ത്തകരുടെ ശ്രമങ്ങള്‍ ശക്തമാക്കുന്നതിന് ഇത്തരം സംഭവങ്ങള്‍ അധികാരികളെ അറിയിക്കുന്നതിനെ അബുദാബിയിലെ മുനിസിപ്പാലിറ്റി ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് വകുപ്പ് അഭിനന്ദിച്ചു. മൃഗങ്ങളെ ഉപദ്രവിക്കുന്ന സംഭവങ്ങള്‍ 800555 എന്ന നമ്പറില്‍ അറിയിക്കാന്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിക്കുകയും ചെയ്തു.