അബുദാബി > അടുത്ത സാമ്പത്തിക വര്ഷത്തേക്കുള്ള കരട് ഫെഡറല് പൊതു ബജറ്റ് അവലോകനം ചെയ്യുന്നതിനായി യുഎഇയുടെ ഫെഡറല് ജനറല് ബജറ്റ് കമ്മിറ്റി യോഗത്തില് ഉപരാഷ്ട്രപതിയും, ഉപപ്രധാനമന്ത്രി, പ്രസിഡന്ഷ്യല് കോര്ട്ട് ചെയര്മാനുമായ ശൈഖ് മന്സൂര് ബിന് സായിദ് അല് നഹ്യാന് അധ്യക്ഷനായി.സാമ്പത്തികകാര്യ സഹമന്ത്രി മുഹമ്മദ് ഹാദി അല് ഹുസൈനി, യുഎഇ സെന്ട്രല് ബാങ്ക് (സിബിയുഎഇ) ഗവര്ണര് ഖാലിദ് മുഹമ്മദ് ബാലാമ, കൂടാതെ രാഷ്ട്രപതി കോടതിയില് നിന്നും ധനമന്ത്രാലയത്തില് നിന്നുമുള്ള പ്രതിനിധികളും യോഗത്തില് പങ്കെടുത്തു.
20222026 ബജറ്റ് പദ്ധതിയുടെ ഭാഗമായി ഫെഡറല് ഡിക്രിലോ നമ്പര് 21 അനുസരിച്ച് വികസിപ്പിച്ച ധനമന്ത്രാലയത്തിന്റെ പരിഷ്കരിച്ച നടപടിക്രമങ്ങളുടെയും വെളിച്ചത്തില് (26) 2019ലെ പബ്ലിക് ഫിനാന്സിന് അനുസൃതമായി, 2024 സാമ്പത്തിക വര്ഷത്തേക്കുള്ള ഫെഡറല് പൊതു ബജറ്റിന്റെ കരട് ഉള്പ്പെടെ നിരവധി വിഷയങ്ങള് കമ്മിറ്റി ചര്ച്ച ചെയ്തു.
ഈ സാമ്പത്തിക വര്ഷത്തിലെ ചെലവുകളും വരുമാനവും, ശേഷിക്കുന്ന വര്ഷത്തേക്കുള്ള വരുമാന പ്രവചനങ്ങളും യോഗം വിലയിരുത്തി.
യുഎഇയുടെ അംഗീകൃത മൂലധന, വികസന പദ്ധതികളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും നടപ്പ് സാമ്പത്തിക വര്ഷത്തില് അവ നടപ്പാക്കിയതിലെ പുരോഗതിയും ഉള്പ്പടെ 2023ലെ ഫെഡറല് ഗവണ്മെന്റിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് കമ്മിറ്റി ചര്ച്ച ചെയ്തു.
2024ലെ ഫെഡറല് ബജറ്റ് യുഎഇ കാബിനറ്റിന്റെ അംഗീകാരത്തിനായി അവതരിപ്പിക്കുന്നതിന് മുമ്പ് അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള് പൂര്ത്തിയാക്കാന് സമിതി ധനമന്ത്രാലയത്തോട് നിര്ദേശിക്കുകയും ചെയ്തു.