കൊച്ചി
ഇന്ധനവില പലതവണ കുത്തനെ വർധിപ്പിച്ചശേഷം പേരിന് അൽപം കുറയ്ക്കുകയും ഇതിന് പരമാവധി പ്രചാരണം നൽകുകയും ചെയ്യുന്ന കേന്ദ്രസർക്കാർ സമീപനത്തിന്റെ തുടർച്ചയാണ് വാണിജ്യ സിലിണ്ടറിന്റെ ഇപ്പോഴത്തെ വിലവർധന. വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില 2021ന്റെ അവസാന ആറ് മാസത്തിനുള്ളിൽ 632.50 രൂപയും കഴിഞ്ഞവർഷം 476.50 രൂപയുമാണ് കൂട്ടിയത് വർധിപ്പിച്ചു. ഈ വർഷമാദ്യം വാണിജ്യ സിലിണ്ടറിന് 25 രൂപയും മാർച്ചിൽ 351 രൂപയും ജൂലൈയിൽ 12 രൂപയും കൂട്ടിയിരുന്നു. കഴിഞ്ഞ മാസം കുറച്ചതാകട്ടെ 160.50 രൂപയും.
ഹോട്ടൽ, ബേക്കറി, കുടുംബശ്രീ ഉൾപ്പെടെയുള്ള ചെറുകിട ഭക്ഷ്യോൽപന്ന യൂണിറ്റുകൾ തുടങ്ങിയവയെ കൂടുതൽ പ്രതിസന്ധിയിലാക്കും. വിലക്കയറ്റത്തിനും കാരണമാകും.