ന്യൂഡൽഹി
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതി നിർമാണത്തിൽ ടെൻഡർ ചട്ടലംഘനമുണ്ടെന്ന് ആരോപിച്ച് സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു. കെട്ടിടത്തിൽ കൂട്ടിച്ചേർക്കലുകൾക്കോ മാറ്റങ്ങൾ വരുത്തുന്നതിനോ പിഡബ്ല്യുഡി ഉദ്യോഗസ്ഥർ അനുമതി നൽകിയതിന്റെ രേഖകളുടെ പകർപ്പുകളും നിർമാണസ്ഥാപനങ്ങൾ സമർപ്പിച്ച രേഖകളും ഹാജരാക്കാൻ ആവശ്യപ്പെട്ട് സിബിഐ ഡൽഹി സർക്കാരിന്റെ പൊതുമരാമത്തുവകുപ്പിന് കത്തയച്ചു. കെട്ടിട നിർമാണ പ്ലാനിന്റെ അംഗീകാരവുമായി ബന്ധപ്പെട്ട രേഖകൾ, കരാറുകാർക്ക് നൽകിയ പണത്തിന്റെ വിശദാംശങ്ങൾ എന്നിവയും ആവശ്യപ്പെട്ടു.
പാർടിയെ തകർക്കാൻ സാധ്യമായ എല്ലാ വഴിയും ബിജെപി ഉപയോഗിക്കുകയാണെന്ന് ആം ആദ്മി പാർടി പ്രതികരിച്ചു. കെജ്രിവാളിനെതിരെ ബിജെപി ഇതുവരെ അമ്പതോളം കേസ് ഫയൽ ചെയ്തിട്ടുണ്ട്.