തബൂക്ക് > മലയാളി അസോസിയേഷൻ ഫോർ സോഷ്യൽ സർവ്വീസ് (മാസ്സ് തബൂക്ക് ) ന്റെ ആഭിമുഖ്യത്തിൽ വർണ്ണാഭമായ പരിപാടികളോടെ ഓണവും സൗദി ദേശീയ ദിനവും ആഘോഷിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും സ്ത്രീകൾക്കുമായി നടത്തിയ കായിക മത്സരങ്ങളിൽ നൂറു കണക്കിന് ആൾക്കാർ പങ്കെടുത്തു. പുരുഷൻമാരുടെയും വനിതകളുടെയും വാശിയേറിയ വടംവലിയും സംഘടിപ്പിച്ചു. അകാലത്തിൽ പൊലിഞ്ഞുപോയ മാസ്സിന്റെ സജീവ പ്രവർത്തകനായിരുന്ന റോബിൻ സെബാസ്റ്റ്യൻ ന്റെ സ്മരണാർത്ഥം മാസ്സ് മദീന – സാഗര യൂണിറ്റിന്റെ വകയായുള്ള പുരുഷ വടംവലി ടീം ചാമ്പ്യന്മാർക്കായി “റോബിൻ സെബാസ്റ്റ്യൻ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി” ടീം മദീന റോഡ് കരസ്ഥമാക്കി. രണ്ടാം സ്ഥാനം ടീം ഫ്രണ്ട്സ് തബൂക്ക് അർഹരായി. വാശിയേറിയ വനിതകളുടെ വടംവലി മത്സരത്തിൽ നവാഫ് ഇ ആർ ടീം വിജയികളായി.
കായിക മത്സരങ്ങൾക്ക് ശേഷം നടന്ന സാംസ്കാരിക സമ്മേളനം തബൂക്ക് കിംഗ് ഫഹദ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ആരോഗ്യ വിദഗ്ദൻ ഡോ: ആസിഫ് ബാബു ഉത്ഘാടനം ചെയ്തു. മാസ്സ് രക്ഷാധികാരി സമിതിയംഗം മാത്യു തോമസ് നെല്ലുവേലിൽ അധ്യക്ഷത വഹിച്ചു.രക്ഷാധികാരി സമിതിയംഗം ഫൈസൽ നിലമേൽ ആശംസകൾ അർപ്പിച്ചു.ഉബൈസ് മുസ്തഫ സ്വാഗതവും പ്രവീൺ പുതിയാണ്ടി നന്ദിയും പറഞ്ഞു.
സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള കുട്ടികളുടെ നാഷണൽ ഡേ ഡാൻസ്, ഓണനൃത്തങ്ങൾ, സിനിമാറ്റിക് ഡാൻസ്, തിരുവാതിര, കൈകൊട്ടിക്കളി തുടങ്ങിയ വർണ്ണശബളമായ ഡാൻസ് പ്രോഗ്രാമുകൾ അരങ്ങേറി. പ്രശസ്ത ഗായകൻ ബിനീഷ് ഉഴവൂരും തബൂക്കിലെ ഗായകരായ വിൻസി ലിജു, ജൈമോൻ കല്ലൂർ,ഷെരീഫ്, ആമിർ, കൃപ സാബു എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും പരിപാടിക്ക് കൊഴുപ്പേകി.
വിഭവ സമൃദ്ധമായ ഓണസദ്യ ആയിരത്തിലേറെ പേർക്ക് വിളമ്പി. വളണ്ടിയർ ക്യാപ്റ്റൻ സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ തെരെഞ്ഞെടുക്കപ്പെട്ട ഇരുപത്തിയഞ്ചു വളണ്ടിയർമാരുടെ നേതൃത്വത്തിലാണ് സദ്യ വിളമ്പിയത്.
പരിപാടികൾക്ക് അബ്ദുൽ ഹഖ്, മുസ്തഫ തെക്കൻ, ഷെമീർ, വിശ്വൻ, അനിൽ പുതുക്കുന്നത്,ബിനോയ് ദാമോദരൻ,മനോജ് മമ്പാട്, അബു തബൂക്ക്, ഷറഫു പപ്പു, അരുൺ ലാൽ, ബിനുമോൻ ബേബി, സാബു പാപ്പച്ചൻ, പ്രവീൺ വടക്കയിൽ, അനീഷ് തേൾപ്പാറ, ജിജോ മാത്യു , ശിവദാസ്, ചന്ദ്രൻ തൂവക്കാട്, ലിയോൺ, രമേശ് കുമാർ (നവാഫ്),സണ്ണി, സന്തോഷ്, ഷിബു,രഞ്ജിത്ത്, അഭിലാഷ് തുടങ്ങിയവർ നേതൃത്വം നൽകി. കായിക മത്സരങ്ങൾക്ക് ജോസ് സ്കറിയ നേതൃത്വം നൽകി. ഓണസദ്യക്കുള്ള അവശ്യസാധനങ്ങൾ സാബു ഹബീബ്, ഷാഹുൽ, ബിനു എന്നിവർ നാട്ടിൽ നിന്നും കൊണ്ടുവന്നു. കുട്ടികളുടെ ഡാൻസ് പ്രോഗ്രാമുകൾക്ക് സാജിത ടീച്ചർ, ജസീല ഹാരിസ്, മിനി സാബു, ചിന്തു പ്രവീൺ, ഐഷ ഹിന തുടങ്ങിയവർ പരിശീലനം നൽകി.