ജിദ്ദ > സൗദി അറേബ്യയുടെ 93 ആം ദേശീയ ദിനം വിപുലമായി ആഘോഷിച്ചു. സ്വദേശികളും വിദേശികളും. സൗദിയുടെ വഴി നീളെ തോരണങ്ങളും വൈവിധ്യമാർന്ന വഴി വിളക്കുകളും കൊണ്ട് നഗരമാകെ ഹരിത പൂരിതമായി.
തൊണ്ണൂറ്റി മൂന്നാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തുടനീളം ആഹ്ളാദത്തിന്റെയും അഭിമാനത്തിന്റെയും നിറവിൽ വിവിധ ആഘോഷ പരിപാടികൾക്ക് കഴിഞ്ഞ ദിവസം തന്നെ തുടക്കം കുറിച്ച് കഴിഞ്ഞു.
കിഴക്കൻ പ്രവിശ്യയിലെ പ്രധാന നിരത്തുകളിലും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും ദേശീയ പതാക കെട്ടിയുയർത്തിയും ഭരണാധികാരികളുടെ വർണ്ണ ചിത്ര ഫ്ലക്സുകൾ സ്ഥാപിച്ചും അലങ്കരിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് ഭരണകൂടം ആസൂത്രണം ചെയ്തിരിക്കുന്നത്. തോരണങ്ങളും സൗദി പതാകകളും കൊണ്ട് നഗരത്തിലെ പ്രധാന വീഥികൾ എല്ലാം തന്നെ കമനീയമായി അലങ്കരിച്ചിരിക്കുന്നു.
സൗദി ദേശീയ ദിനം വർണ്ണാഭമാക്കാൻ വ്യാപകമായ ഒരുക്കങ്ങളാണ് ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റിയുടെയും കിഴക്കൻ പ്രവിശ്യയിലെ വിവിധ നഗരസഭകളും ഇതര സർക്കാർ വകുപ്പുകളുടെയും ഏകോപനത്തിൽ നടത്തിയിട്ടുള്ളത്. സൗദിയുടെ വിവിധ ഭാഗങ്ങളിൽ കരിമരുന്ന് പ്രയോഗവും ലൈറ്റ് ഷോയും അരങ്ങേരുന്നുണ്ട്.
ജിദ്ദ നവോദയ പ്രവര്ത്തകരും ഷറഫിയയില് മധുര പലഹാരങ്ങള് വിതരണം ചെയ്തു. ജിദ്ദ മ്യൂസിക്കൽ ലവേഴ്സ് ആഭിമുഖ്യത്തിൽ കലാപരിപാടികൾ നടന്നു. സൗദിയിലെ പ്രവാസികളും രക്തദാന ക്യാമ്പും യാത്രയും വിവിധ പരിപാടികളും ഇന്നത്തെ ദിവസം സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ സ്വകാര്യ സ്ഥാപനങ്ങൾ വലിയ ഡിസ്കൗണ്ടുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.