തിരുവനന്തപുരം> സംസ്ഥാനത്ത് നബിദിനത്തിനുള്ള പൊതു അവധി 28ലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ മുഖ്യമന്ത്രി പിണറായി വിജയന് കത്തു നൽകി. മാസപ്പിറവി ദൃശ്യമായതു പ്രകാരം നബിദിനം 28ന് ആചരിക്കാൻ ഏകകണ്ഠമായി തീരുമാനിച്ച പശ്ചാത്തലത്തിലാണ് അവധി നിലവിലെ 27ൽ നിന്ന് 28ലേക്ക് മാറ്റാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടത്. വിഷയം ഉന്നയിച്ച് കേരള മുസ്ലിം ജമാഅത്ത് മന്ത്രിമാരായ വി അബ്ദുറഹിമാൻ, അഹമ്മദ് ദേവർകോവിൽ എന്നിവർക്കും കത്ത് നൽകിയിട്ടുണ്ട്.