നാഗ്പൂർ> മഹാരാഷ്ട്രയിലെ നാഗ്പുരില്‍ ശനിയാഴ്ച പെയ്ത കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. നാലു മണിക്കൂറിനുള്ളില്‍ 100 മില്ലിമീറ്റര്‍ മഴയാണ് പ്രദേശത്ത് ലഭിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വീടുകളിലും റെയില്‍വേ സ്റ്റേഷനുകളിലും പ്രധാന റോഡുകളിലുമെല്ലാം വെള്ളം കയറി.
ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കനത്ത മഴയില്‍ കുടുങ്ങിയ 40 വിദ്യാര്‍ഥികളടക്കം 140 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. അതേസമയം, പ്രദേശത്ത് ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.