കുവൈത്ത് സിറ്റി > കുവൈത്തിലെ ആരോഗ്യപ്രവർത്തകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ കേരളൈറ്റ്സ് മെഡിക്കൽ ഫോറം, കെ.എം.എഫ് കുവൈത്ത് ഒരുക്കിയ “ഹൃദ്യം-2023” ശ്രദ്ധേയമായി. രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മെഗാസാംസ്കാരികമേള സെപ്റ്റംബർ -15 വെള്ളിയാഴ്ച ആസ്പിയർ ഇൻഡ്യൻ ഇന്റർനാഷണൽ സ്കൂൾ അബ്ബാസിയയിൽ വച്ച് നടന്നു . സാംസ്കാരിക സമ്മേളനം ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി നിഖിൽ കുമാർ ഉദ്ഘാടനം നിർവഹിച്ചു. കെ.എം.എഫ് പ്രസിഡന്റ് ഗീത സുദർശൻ അധ്യക്ഷയായി.
മുഖ്യാതിഥി എം ഇ എസ് മെഡിക്കൽ കോളേജ് പെരിന്തൽമണ്ണ കമ്മ്യൂണിറ്റി മെഡിസിൻ തലവനായ Dr. മുബാറക് സാനി മുഖ്യപ്രഭാഷണം നടത്തി. സുവനീർ ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി നിഖിൽ കുമാർ,സുവനീർ കൺവീനർ ജോബി ബേബിയുടെ സാന്നിധ്യത്തിൽ മുഖ്യാതിഥി Dr. മുബാറക് സാനിക്ക് നൽകി പ്രകാശനം നിർവഹിച്ചു.
സംസാകാരികോത്സവത്തിന് ആശംസകൾ നേർന്ന്കൊണ്ട് ഐ ഡി എഫ് വൈസ് പ്രസിഡന്റ് Dr. സജ്ന മുഹമ്മദ് , Dr. അമീർ അഹമ്മദ് ( മുൻ പ്രസിഡണ്ട് ഐ ഡി എഫ് ) , Dr. ഖാദർ എം ഷാജഹാൻ ( കൺസൽട്ടൻറ് ഫാർമസിസ്റ് എം- ഒ- എച്ച് കുവൈത്ത് ) ,രജീഷ് (ജനറൽ സെക്രട്ടറി കല കുവൈത്ത് ) എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . കെ എം എഫ് ജനറൽ സെക്രട്ടറി ബിൻസിൽ വർഗീസ് സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനർ ജോർജ് ജോൺ ജോസ് നന്ദിയും പറഞ്ഞു.
വൈകിട്ട് 4 മണിക്ക് കെഎംഫ് ന്റെ നാലു യൂണിറ്റുകളിൽ നിന്നുമുള്ള അംഗങ്ങളും , കുടുംബാംഗങ്ങളും അവതരിപ്പിച്ച വർണാഭമായ കലാപരിപാടികളോടെ ആരംഭിച്ച “ഹൃദ്യം -2023”, സാംസ്കാരികസമ്മേളനത്തിന് ശേഷം പ്രശസ്തപിന്നണിഗായകരായ അൻവർ സാദത്തും ,ചിത്ര അരുണും സംഘവും അവതരിപ്പിച്ച ഗാനസന്ധ്യ പരിപാടിക്ക് ഏറെ വർണാഭമായി .കുവൈത്തിലെ പൊതുമേഖലയിലും സ്വകാര്യമേഖലയിലും ജോലി ചെയ്യുന്ന ആയിരത്തിലധികം ആരോഗ്യപ്രവർത്തകരായ മലയാളികളാണ് പരിപാടിയിJൽക്കെത്തിയത്. കെ എം എഫിന്റെ സംഘാടകസമിതി കൺവീനർമാരായ അജയ് ഏലിയാസ് , താര മനോജ് ലിജോ അടുക്കോലിൽ ,സിജു ജോസഫ് ,സോജി വര്ഗീസ് ,ലിൻസ് മാത്യു ,വിനോദ് സി എസ് ,വിജേഷ് എം വേലായുധൻ , ജഗദീഷ് ചന്ദ്രൻ ,ജിനീഷ് ഫിലിപ്പ് .. എന്നിവർ നേതൃത്വം നൽകി