കുവൈത്ത് സിറ്റി >- കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെആർസിഎസ്) ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ഹിലാൽ അൽ സയറുമായി കൂടിക്കാഴ്ച നടത്തി.
ലോകമെമ്പാടുമുള്ള മാനുഷിക, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുടെ (കെആർസിഎസ്) പങ്കിനെയും , പ്രകൃതിദുരന്തങ്ങളാലും,മനുഷ്യനിർമിത ദുരന്തങ്ങളാലും ദുരിതമനുഭവിക്കുന്നവർക്ക് നൽകുന്ന നിരന്തരമായ പിന്തുണയെയും ഡോ. ആദർശ് സ്വൈക പ്രശംസിച്ചു. കെആർസിഎസിലേക്കുള്ള തന്റെ സന്ദർശനം ഇരുപക്ഷവും തമ്മിലുള്ള ബന്ധം വർദ്ധിപ്പിക്കാനും മാനുഷിക മേഖലയിലെ സഹകരണവും ഏകോപനവും ചർച്ച ചെയ്യാനും ലക്ഷ്യമിടുന്നതായി അദ്ദേഹം പത്രക്കുറിപ്പിൽ അറിയിച്ചു .
മാനുഷിക മേഖലയിലെ സഹകരണവും ഏകോപനവും ചർച്ച ചെയ്യാൻ .കെആർസിഎസ് ആസ്ഥാനത്തേക്കുള്ള ഇന്ത്യൻ അംബാസഡറുടെ സന്ദർശനത്തെ ഡോ. അൽ സയർ സ്വാഗതം ചെയ്തു.
ദുരിതബാധിതർക്ക് പിന്തുണ വാഗ്ദാനം ചെയ്യുന്ന കെആർസിഎസിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇരുപക്ഷവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്നതായി അദ്ദേഹം കുറിച്ചു.
പ്രകൃതിദുരന്തങ്ങൾ, യുദ്ധങ്ങൾ, തർക്കങ്ങൾ എന്നിവയാൽ ആഗോളതലത്തിൽ ദുരിതമനുഭവിക്കുന്ന ആളുകൾക്ക് പിന്തുണ നൽകാൻ ഇരുപക്ഷവും തമ്മിലുള്ള പങ്കാളിത്തം വർദ്ധിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും,മരുന്നും ഭക്ഷണവും പോലുള്ള ആവശ്യമായ പിന്തുണ വാഗ്ദാനം ചെയ്യുന്നതിലൂടെ മാനുഷിക പ്രവർത്തനങ്ങളിൽ പങ്കെടുക്കാനുള്ള കെആർസിഎസിന്റെ താരപര്യവും അദ്ദേഹം അറിയിച്ചു .