ഗുവാഹത്തി
തന്റെ ഭാര്യയോ അവരുടെ സ്ഥാപനമോ കേന്ദ്ര സർക്കാരിൽനിന്ന് ഫണ്ട് സ്വീകരിച്ചിട്ടില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഹിമന്തയുടെ ഭാര്യയുടെ സ്ഥാപനമായ പ്രൈവറ്റ് ഈസ്റ്റ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന് കേന്ദ്രത്തിൽനിന്നുള്ള ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡിയുടെ ഭാഗമായി 10 കോടി രൂപ ലഭിച്ചതായി കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് ആരോപിച്ചതിന് പിന്നാലെയാണ് എക്സിലൂടെ (മുമ്പ് ട്വിറ്റർ) പ്രതികരണം.
ഭാര്യ റിനികി ഭുയാൻ ശർമയുടെ സ്ഥാപനത്തെ സഹായിക്കാൻ ഹിമന്ത തന്റെ സ്വാധീനം ഉപയോഗിച്ചെന്ന് ആരോപിച്ച് ഭക്ഷ്യമന്ത്രാലയത്തിൽനിന്നുള്ള ഒരു രേഖ ഗൊഗോയ് നേരത്തെ പങ്കുവച്ചിരുന്നു.