കൊല്‍ക്കത്ത
തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. പശ്ചിമബംഗാളില്‍ സ്കൂള്‍ നിയമന അഴിമതിക്കേസിലാണ് ചോദ്യം ചെയ്യല്‍. കഴിഞ്ഞ മേയില്‍ ഇതേ സംഭവത്തില്‍ സിബിഐ ഒമ്പത് മണിക്കൂറില്‍ കൂടുതല്‍ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ആദ്യമായാണ് ഇഡി ചോദ്യം ചെയ്യുന്നത്.
പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ യോഗം നടത്താനുദ്ദേശിച്ച അതേ ദിവസമാണ് ഇഡി ഹാജരാകാന്‍ ആവശ്യപ്പെട്ടതെന്ന് ബാനര്‍ജി നേരത്തെ പ്രതികരിച്ചിരുന്നു.