ജിദ്ദ> ജിദ്ദ നവോദയയുടെ 30-ാം കേന്ദ്ര സമ്മേളനത്തിൻ്റെ ഭാഗമായി അനാകിഷ് ഏരിയ കമ്മിറ്റിക്ക് കീഴിലെ ഫൈസലിയ യൂണിറ്റ് സമ്മേളനം മൻസൂർ നഗറിൽ നടന്നു. ഷംസു വണ്ടൂർ അദ്ധ്യക്ഷത വഹിച്ച സമ്മേളനം കേന്ദ്രകമ്മിറ്റി അംഗം കെ എച്ച് ഷിനു പന്തളം ഉദ്ഘാടനം ചെയ്തു.
ഹനീഫ, അസ്ഫർ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. യൂണിറ്റ് റിപ്പോർട്ട് മുഹമ്മദ് ഒറ്റപ്പാലവും സാമ്പത്തിക റിപ്പോർട്ട് അലി ഒമാനൂരും, സംഘടന റിപ്പോർട്ട് പ്രേംകുമാർ വട്ടപ്പൊഴിയിലും അവതരിപ്പിച്ചു. ഏരിയ രക്ഷാധികാരി ജലീൽ ഉച്ചാരക്കടവ് പതിനൊന്നു അംഗ പാനൽ അവതരിപ്പിച്ചു. പ്രസിഡന്റായി ഹസൈൻപുന്നപ്പാല, സെക്രട്ടറിയായി ഷംസു വണ്ടൂർ, ട്രഷററായി അലി ഒമാനൂർ, ജീവകാരുണ്യ കൺവീനറായി ഹമീദ് തൃശൂർ എന്നിവരെയും വൈസ് പ്രസിഡന്മാരായി ഹനീഫ, താഹിർ എന്നിവരെയും ജോ. സെക്രട്ടറിമാരായി ഗഫൂർ, ബാബു എന്നിവരെയും തെരഞ്ഞെടുത്തു.
മുസാഫർ പാണക്കാട്, കെ സി ഗഫൂർ, അക്ബർ പൂയംചാലിൽ, മുജീബ് കൊല്ലം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഹസൈൻ പുന്നപ്പാല സ്വാഗതവും ഹമീദ് തൃശൂർ നന്ദിയും പറഞ്ഞു.