ഗുരുവായൂർ
മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന് ഗുരുവായൂരിൽ തുടക്കമായി. ‘ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ സെമിനാറോടെയാണ് രണ്ടുദിവസത്തെ സമ്മേളനത്തിന് ചൊവ്വാഴ്ച തുടക്കമായത്. ബുധനാഴ്ച പ്രതിനിധി സമ്മേളനം നടക്കും. സെമിനാർ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്തു. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പ്രൊഫ. വി കാർത്തികേയൻ നായർ വിഷയമവതരിപ്പിച്ചു.
മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം ആർ മുരളി അധ്യക്ഷനായി. ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് , സിപിഐ എം ചാവക്കാട് ഏരിയ സെക്രട്ടറി ടി ടി ശിവദാസ്, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ, യൂണിയൻ സംസ്ഥാന പ്രസിഡന്റ് എ കെ പത്മനാഭൻ , സെക്രട്ടറി കെ ടി അനിൽ കുമാർ, ട്രഷറർ പി പരമേശ്വരൻ, സിഐടിയു ചാവക്കാട് ഏരിയ സെക്രട്ടറി എ എസ് മനോജ്, ടി കെ രമേഷ്ബാബു, സ്മിത സുനിൽ, പി ശ്രീകുമാർ, ടി തുളസിദാസ്, വി രാജേഷ് ബാബു എന്നിവർ സംസാരിച്ചു.
പ്രതിനിധി സമ്മേളനം നാളെ
ബുധനാഴ്ച രാവിലെ എ വേണുഗോപാൽ നഗറിൽ (ഗുരുവായൂർ നഗരസഭ ടൗൺ ഹാൾ) പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബാലൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിമാരായ യു പി ജോസഫ്, പി പി പ്രേമ എന്നിവർ പങ്കെടുക്കും.