തിമ്പു(ഭൂട്ടാൻ)
അണ്ടർ 16 ആൺകുട്ടികളുടെ സാഫ് ഫുട്ബോൾ കിരീടം ഇന്ത്യ നിലനിർത്തി. അഞ്ചാംതവണയാണ് കിരീടനേട്ടം. ഫൈനലിൽ ബംഗ്ലാദേശിനെ രണ്ട് ഗോളിന് തോൽപ്പിച്ചു. ഭരത് ലയ്റൻജാം, ലെവിസ് സാങ്മിൻലൻ എന്നിവർ ഗോളടിച്ചു.
ആറ് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഇന്ത്യ എല്ലാ കളിയും ജയിച്ചാണ് ജേതാക്കളായത്. ബംഗ്ലാദേശിനെ ഗ്രൂപ്പ് മത്സരത്തിലും ഇന്ത്യ തോൽപ്പിച്ചിരുന്നു (1–-0). നേപ്പാളിനെ ഒരു ഗോളിന് തോൽപ്പിച്ച് സെമിയിലെത്തി. മാലദ്വീപിനെ എട്ട് ഗോളിന് തകർത്താണ് ഫൈനൽ. മൂന്ന് ഗോളടിച്ച ഇന്ത്യയുടെ മുഹമ്മദ് അർബാഷാണ് ടൂർണമെന്റിലെ ടോപ്സ്കോറർ.