Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പതിറ്റാണ്ടിനിടെ ആത്മഹത്യയിൽ 20 ശതമാനം വർധന , ജീവനൊടുക്കിയവരിൽ 
79 ശതമാനവും സ്‌ത്രീകൾ

by News Desk
September 10, 2023
in KERALA
0
പതിറ്റാണ്ടിനിടെ-ആത്മഹത്യയിൽ-20-ശതമാനം-വർധന-,-ജീവനൊടുക്കിയവരിൽ-
79-ശതമാനവും-സ്‌ത്രീകൾ
0
SHARES
6
VIEWS
Share on FacebookShare on TwitterShare on Whatsapp

കോഴിക്കോട്
ഒരു പതിറ്റാണ്ടിനിടെ കേരളത്തിൽ ആത്മഹത്യകളിൽ 19.7 ശതമാനം വർധന. 2012ൽ 8490 പേർ ജീവനൊടുക്കിയപ്പോൾ 2022ൽ ഇത് 10,162 ആയി. 2022ൽ ആത്മഹത്യചെയ്തവരിൽ 79 ശതമാനവും സ്ത്രീകളാണ്. ആത്മഹത്യയിൽ അഭയം പ്രാപിക്കുന്നവരുടെ എണ്ണം ക്രമാനുഗതമായി ഉയരുന്നതായാണ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക്.

കോവിഡ് പിടിമുറുക്കിയ രണ്ടുവർഷം ലോകസാഹചര്യത്തിന് സമാനമായി കേരളത്തിലും ആത്മഹത്യ ഗണ്യമായി വർധിച്ചു. കോവിഡ് വ്യാപനം തുടങ്ങിയ 2020ൽ 8497 പേർ ജീവനൊടുക്കി. 2021ൽ ഇത് 9547 ആയും കഴിഞ്ഞ വർഷം 10,162 ആയും ഉയർന്നു. കോവിഡ് സൃഷ്ടിച്ച മാനസിക സംഘർഷവും ഒറ്റപ്പെടലും സാമ്പത്തിക പ്രതിസന്ധിയും തൊഴിൽ നഷ്ടവും ഉൾപ്പെടെയുള്ളവ ആത്മഹത്യാ നിരക്കിനെ സ്വാധീനിച്ചതായാണ് കണ്ടെത്തൽ. ജീവനൊടുക്കുന്നവരിൽ 56 ശതമാനവും 45 വയസ്സിന് മുകളിലുള്ളവരാണ്. ഒറ്റപ്പെടൽ, സാമ്പത്തിക സ്വാശ്രയത്വമില്ലായ്മ, രോഗങ്ങൾ, കുടുംബത്തിൽ നിന്നുള്ള ഒറ്റപ്പെടൽ എന്നിവയിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. 40 ശതമാനം ആത്മഹത്യ 15 വയസ്സിനും 45 വയസ്സിനും മധ്യേയാണ്. 2022ലെ ആത്മഹത്യകളിൽ 48 ശതമാനത്തിനും കാരണമായത് കുടുംബവഴക്കാണ്. 17 ശതമാനം ആത്മഹത്യകൾ മാനസിക പ്രശ്നങ്ങളാലും 14 ശതമാനം ശാരീരിക പ്രശ്നങ്ങളാലുമാണ്. 78 ശതമാനം പേരും തൂങ്ങിമരണമാണ് തെരഞ്ഞെടുത്തത്.

കഴിഞ്ഞ വർഷം നാല് കുടുംബ ആത്മഹത്യകളുണ്ടായി. ഇതിൽ 11 പേരാണ് ഉൾപ്പെട്ടത്. ജീവനൊടുക്കിയവരിൽ 88 ശതമാനം പേരും പ്ലസ്ടുവിൽ കുറഞ്ഞ വിദ്യാഭ്യാസം മാത്രമുള്ളവരാണ്. ബിരുദധാരികൾ, പ്രൊഫഷണൽ യോഗ്യതയുള്ളവർ എന്നിവരിൽ 7.5 ശതമാനം മാത്രമാണ് ആത്മഹത്യചെയ്യുന്നത്.

തിരുവനന്തപുരം ജില്ലയാണ് മുന്നിൽ. ഒരുലക്ഷത്തിൽ 44 പേർ മരണം വരിച്ചു. മലപ്പുറമാണ് ഏറ്റവും പിന്നിൽ–- 11 പേർ. കേരളത്തിൽ ആത്മഹത്യക്കെതിരെയുള്ള ബോധവൽക്കരണത്തിനും മറ്റുമായി അഞ്ച് സന്നദ്ധ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. കൗൺസലിങ്ങിനായി പഞ്ചായത്തുകൾതോറും സൈക്കോളജിസ്റ്റുമാരുടെയോ സോഷ്യൽ വർക്കമാരുടെയോ സേവനം ഉറപ്പാക്കണമെന്ന് കോഴിക്കോട് തണൽ ആത്മഹത്യ പ്രതിരോധകേന്ദ്രം വൈസ് ചെയർമാൻ ഡോ. പി എൻ സുരേഷ്കുമാർ പറഞ്ഞു.

Previous Post

ഭാഷാ പ്രവർത്തനം സ്വാധികാരത്തിനായുള്ള പോരാട്ടമാകണം: ഡോ. സുനിൽ പി ഇളയിടം

Next Post

മാധ്യമപ്രവർത്തകയ്ക്കുനേരെ
 കോൺഗ്രസ്‌ സൈബർ ആക്രമണം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
മാധ്യമപ്രവർത്തകയ്ക്കുനേരെ
-കോൺഗ്രസ്‌-സൈബർ-ആക്രമണം

മാധ്യമപ്രവർത്തകയ്ക്കുനേരെ
 കോൺഗ്രസ്‌ സൈബർ ആക്രമണം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.