Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

പുതുപ്പള്ളി : ക്രെഡിറ്റ്‌ തട്ടാൻ സതീശൻ ;
 എതിർപ്പുയർത്തി നേതാക്കൾ , കോൺഗ്രസിൽ അടി മുറുകുന്നു

by News Desk
September 10, 2023
in KERALA
0
പുതുപ്പള്ളി-:-ക്രെഡിറ്റ്‌-തട്ടാൻ-സതീശൻ-;
-എതിർപ്പുയർത്തി-നേതാക്കൾ-,-കോൺഗ്രസിൽ-അടി-മുറുകുന്നു
0
SHARES
48
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോൺഗ്രസിൽ അടി മുറുകുന്നു. സംഘടനാ മികവാണ് വിജയമെന്നും വി ഡി സതീശനാണ് വിജയശിൽപ്പിയെന്നുമുള്ള അവകാശവാദങ്ങളെയാണ് നേതാക്കളും പ്രവർത്തകരും ചോദ്യം ചെയ്യുന്നത്. ‘രമേശ് ചെന്നിത്തലയടക്കം വന്നുപോയ നേതാക്കളാണ്, സതീശനാണ് മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് വിജയിപ്പിച്ചത്’ –- ഫലപ്രഖ്യാപനത്തെ തുടർന്നുള്ള വാർത്താ സമ്മേളനത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നടത്തിയ ഈ പ്രതികരണമാണ് പാർടിക്കുള്ളിൽ വിവാദമായത്. ഇത് മുതിർന്ന നേതാക്കളിലടക്കം കടുത്ത രോഷമുണ്ടാക്കി. തൊട്ടടുത്തിരുന്ന് അത് ആസ്വദിച്ച സതീശൻ തിരുത്തിയില്ലെന്ന ആക്ഷേപവും നേതാക്കൾ പങ്കുവയ്ക്കുന്നു. വിജയിപ്പിച്ചത് ‘ടീം പുതുപ്പള്ളി’ എന്നു പറഞ്ഞ സതീശൻ ക്യാമ്പ് ‘വിജയശിൽപ്പി സതീശൻ’ പ്രചാരണവും ശക്തമാക്കി.

വ്യക്തിയുടെതല്ല കൂട്ടായ വിജയമാണ് ഉണ്ടായതെന്ന് ഒരു മാധ്യമത്തോട് രമേശ് ചെന്നിത്തല പറഞ്ഞു. സംഘടനാപരമായ നേട്ടമല്ലെന്ന് അടിവരയിടുകയാണ് ‘യുവാക്കളെ കാണാനില്ല’ എന്ന കെ മുരളീധരന്റെ പ്രതികരണം. എന്നാൽ, ‘ഗജവീരനാണ് മുരളി’ എന്ന് സതീശൻ പരിഹസിച്ച് തള്ളി.

‘ഏതു വിഷയം വന്നാലും പത്രസമ്മേളനം നടത്തി പ്രതികരിക്കുന്നവരല്ല, മരിച്ച് പണിയെടുത്ത നേതാക്കളും പ്രവർത്തകരുമാണ് വിജയത്തിനു പിന്നിൽ’–- ഒരു കെപിസിസി ഭാരവാഹി ദേശാഭിമാനിയോട് പറഞ്ഞു. ‘പുതുപ്പള്ളിയിൽ സംഘടനയും കമ്മിറ്റികളുമൊന്നും ഉണ്ടായിരുന്നില്ല. കുടുംബയോഗം എന്നുപറഞ്ഞാൽ എന്താണെന്നുവരെ ചോദിച്ചവരുണ്ട്. രാപകലില്ലാതെ പ്രവർത്തിച്ചാണ് അതൊക്കെ നടത്തിയത്. അവരിൽ എംഎൽഎമാരുണ്ട്, എംപിമാരുണ്ട്, മറ്റ് നേതാക്കളുണ്ട്. അവരെല്ലാമാണ് വിജയശിൽപ്പികൾ’–- അദ്ദേഹം പറഞ്ഞു.

ജയിച്ചത് ഉമ്മൻചാണ്ടിയാണെന്നും പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത് കെ സി വേണുഗോപാൽ ആണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞതാണ് ശരിയെന്നാണ് നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്.

പുതുപ്പള്ളിയും പുനഃസംഘടനയും നേതാക്കളുടെ പരാതികളും 12ന് ചേരുന്ന കെപിസിസി യോഗത്തിൽ ചർച്ചയാകുന്നതോടെ വിഷയം ചൂടുപിടിക്കും. വ്യക്തികേന്ദ്രീകൃതമായി കോൺഗ്രസിനെ മാറ്റുന്നതിലുള്ള രോഷം പരസ്യ ഏറ്റുമുട്ടലിലേക്ക് എത്തുമെന്ന സൂചനയുമുണ്ട്.

പുതുപ്പള്ളിയിൽ വീഴ്ചപറ്റി: 
കെ മുരളീധരൻ
പുതുപ്പള്ളിയിൽ പുതിയ വോട്ടർമാരെ ആകർഷിക്കാൻ കഴിയാത്തത് പാർടി സംവിധാനത്തിന്റെ വീഴ്ചയാണെന്ന് കെ മുരളീധരൻ എംപി പറഞ്ഞു. സംഘടനാ സംവിധാനത്തിന് വീഴ്ചസംഭവിച്ചതുകൊണ്ടാണ് പുതിയ വോട്ടർമാരെ ചേർക്കാൻ കഴിയാതെപോയത്. സഹതാപ തരംഗം വിജയത്തിന് കാരണമായിട്ടുണ്ട്. വടകര പാർലമെന്റ് സീറ്റിൽ മത്സരിക്കില്ല. പ്രചാരണത്തിൽ ഉണ്ടാവും. പാർടി അവഗണിക്കുന്നെന്ന കാര്യത്തിൽ നേരത്തെ പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നു. ബിജെപി വോട്ടുകൾ ലഭിച്ചത് നല്ല സൂചനയാണ്. ബിജെപിയുടെ സ്വാധീനം കുറയുന്നതിന്റെ സൂചനയാണതെന്നും അദ്ദേഹം വാർത്താലേഖകരോട് പറഞ്ഞു.

മുരളീധരൻ നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻ: 
വി ഡി സതീശൻ
കെ മുരളീധരൻ പാർടിയിലെ നെറ്റിപ്പട്ടം കെട്ടിയ ഗജവീരനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പുതുപ്പള്ളിയിൽ പാർടി സംവിധാനം വേണ്ടത്ര ചലിച്ചിട്ടില്ലെന്ന മുരളീധരന്റെ വാക്കുകളോടുള്ള പ്രതികരണമായാണ് ഈ പരിഹാസം.കോൺഗ്രസിൽ ആർക്കും ആരെയും കുറ്റം പറയാൻ അധികാരമുണ്ട്. ചർച്ചചെയ്ത് തീർക്കാൻ പറ്റാത്ത ഒരു വിഷയവും പാർടിയിൽ ഇല്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന മുരളീധരന്റെ അഭിപ്രായം പരിശോധിക്കും. രമേശ് ചെന്നിത്തലക്ക് പരിഗണന ലഭിച്ചിട്ടില്ലെന്ന പരാതി ദേശീയ തലത്തിലാണ് പരിഹരിക്കേണ്ടത്. ഒറ്റക്കെട്ടായിനിന്നാണ് പുതുപ്പള്ളിയിൽ വിജയിച്ചതെന്നും സതീശൻ പറഞ്ഞു.

Previous Post

ശ്വാസംമുട്ടിക്കാൻ കേന്ദ്രം ; 
കേരളത്തോട്‌ കടുത്ത അവഗണന, കുടപിടിച്ച്‌ പ്രതിപക്ഷം

Next Post

കളംനിറഞ്ഞ്‌, വല കുലുക്കി യമാൽ ; സ്‌പാനിഷ് ഫുട്‌ബോളിൽ പുത്തൻ താരോദയം

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കളംനിറഞ്ഞ്‌,-വല-കുലുക്കി-യമാൽ-;-സ്‌പാനിഷ്-ഫുട്‌ബോളിൽ-പുത്തൻ-താരോദയം

കളംനിറഞ്ഞ്‌, വല കുലുക്കി യമാൽ ; സ്‌പാനിഷ് ഫുട്‌ബോളിൽ പുത്തൻ താരോദയം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.