Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

റഷ്യയെ പിണക്കാതെ ജി20 ; സംയുക്ത പ്രസ്താവന ഇറക്കി ഡൽഹി ഉച്ചകോടി , പ്രതിഷേധിച്ച് ഉക്രയ്‌ൻ

by News Desk
September 10, 2023
in INDIA
0
റഷ്യയെ-പിണക്കാതെ-ജി20-;-സംയുക്ത-പ്രസ്താവന-ഇറക്കി-ഡൽഹി-ഉച്ചകോടി-,-പ്രതിഷേധിച്ച്-ഉക്രയ്‌ൻ
0
SHARES
49
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി
ഉക്രയ്ൻ യുദ്ധത്തിൽ റഷ്യയെ കടന്നാക്രമിക്കാതെ സംയുക്ത പ്രസ്താവന ഇറക്കി ഡൽഹി ജി–-20 ഉച്ചകോടി. റഷ്യയെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള അമേരിക്കന് നീക്കത്തിനെതിരായ റഷ്യയുടെയും ചൈനയുടെയും ഉറച്ചനിലപാടാണ് പ്രസ്താവനയില് പ്രതിഫലിച്ചത്. കരട് പ്രസ്താവനയിലെ റഷ്യന് വിമര്ശം നീക്കി ജി20 അധ്യക്ഷസ്ഥാനത്തുള്ള ഇന്ത്യ മുന്നോട്ടുവച്ച പുതിയ ‘ഖണ്ഡിക’ അംഗീകരിച്ചതോടെയാണ് സമവായം സാധ്യമായത്.

ഉക്രയ്ൻ യുദ്ധത്തിന് യുഎൻ ചാർട്ടർ പ്രകാരം പരിഹാരമുണ്ടാകണം. ഏതെങ്കിലും രാജ്യത്തിന്റെ പ്രാദേശിക സമഗ്രതയും പരമാധികാരവും രാഷ്ട്രീയ സ്വാതന്ത്ര്യവും ലംഘിച്ച് ബലപ്രയോഗത്തിലൂടെ ഭൂമി കൈയേറാനുള്ള ശ്രമങ്ങളിൽനിന്ന് എല്ലാ രാജ്യവും വിട്ടുനിൽക്കണം. ആണവായുധങ്ങളുടെ ഉപയോഗമോ ഭീഷണിയോ അംഗീകരിക്കാനില്ല–- സംയുക്ത പ്രഖ്യാപനത്തിൽ പറയുന്നു. ബാലിയിൽ നടന്ന അവസാന ജി20 ഉച്ചകോടിയിൽ, അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും നിലപാടിന് അനുസൃതമായി റഷ്യയെ രൂക്ഷമായി വിമർശിച്ച് പ്രസ്താവന ഇറക്കിയത് ഇത്തവണ പാശ്ചാത്യശക്തികള്ക്ക് ആവർത്തിക്കാനായില്ല.

കരട് പ്രസ്താവനക്കെതിരെ റഷ്യൻ വിദേശമന്ത്രി സെർജി ലവ്റോവ് ശക്തമായ നിലപാടെടുത്തതോടെ സംയുക്ത പ്രസ്താവനയ്ക്കുള്ള സാധ്യത മങ്ങിയിരുന്നു. തുടർന്നാണ്, ഉക്രയ്ൻ–- റഷ്യ യുദ്ധ വിഷയത്തിൽ നിലപാട് മയപ്പെടുത്തിയ ‘ഖണ്ഡിക’ വെള്ളി രാത്രി ഇന്ത്യ എല്ലാ അംഗങ്ങൾക്കും നൽകിയത്. ‘ഭൂമിക്കും മനുഷ്യനും സമാധാനവും സഹവർത്തിത്വവുമെന്ന’ തലക്കെട്ടിലാണ് ഭേദഗതി അവതരിപ്പിച്ചത്. ശനി ഉച്ചയ്ക്കുശേഷം ചേർന്ന ഉച്ചകോടിയുടെ രണ്ടാം സെഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവരും പ്രസ്താവനയിൽ യോജിപ്പറിയിച്ചതായി പ്രഖ്യാപിച്ചു. ദ്വിദിന ഉച്ചകോടിയുടെ സമാപനവേളയില് സംയുക്ത പ്രസ്താവന ഇറക്കുന്ന കീഴ്വഴക്കത്തിനു വിരുദ്ധമായി ആദ്യദിനംതന്നെ 34 പേജുള്ള പ്രസ്താവന പുറത്തിറക്കി. കരിങ്കടലിലൂടെ ഉക്രയ്ൻ ധാന്യങ്ങൾ കയറ്റുമതി നടത്താൻ അനുവദിക്കണമെന്ന കരാർ കാര്യക്ഷമമായി വീണ്ടും നടപ്പാക്കണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു.

പ്രതിഷേധിച്ച് ഉക്രയ്ൻ
ഉക്രയ്ന് യുദ്ധത്തില് ജി–-20 ഇറക്കിയ പ്രസ്താവനയില് അഭിമാനിക്കാൻ ഒന്നുമില്ലെന്ന് ഉക്രയ്ൻ വിദേശമന്ത്രാലയ വക്താവ് ഒലെഗ് നിക്കോലെങ്കോ പ്രതികരിച്ചു. വിഷയത്തില് റഷ്യയെ ശക്തമായ ഭാഷയിൽ അപലപിക്കണമെന്ന് ആവശ്യപ്പെട്ട അംഗരാജ്യങ്ങളുടെ നിലപാട് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Previous Post

ഉപതെരഞ്ഞെടുപ്പ്‌ : 
കാലിടറി ബിജെപി , ഉത്തർപ്രദേശിൽ ദയനീയ തോൽവി

Next Post

ഇലക്‌ട്രിക് വാഹനങ്ങള്‍ ചാര്‍ജാക്കാൻ കെഎസ്ഇബിയുടെ സ്വന്തം ആപ്‌

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ഇലക്‌ട്രിക്-വാഹനങ്ങള്‍-ചാര്‍ജാക്കാൻ-കെഎസ്ഇബിയുടെ-സ്വന്തം-ആപ്‌

ഇലക്‌ട്രിക് വാഹനങ്ങള്‍ ചാര്‍ജാക്കാൻ കെഎസ്ഇബിയുടെ സ്വന്തം ആപ്‌

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.