തിരുവനന്തപുരം
ഇന്ത്യയിലെ വനിതാ പ്രസ്ഥാനം എത്തിനിൽക്കുന്ന പുതിയ കാലഘട്ടത്തിൽ സമൂഹത്തിൽ ഇടപെടാനുള്ള ആയുധങ്ങൾക്ക് മൂർച്ച കൂട്ടണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഡോ. മാലിനി ഭട്ടാചാര്യ. പുതിയ ആയുധങ്ങൾക്ക് മൂർച്ച കൂട്ടാൻ പൈതൃകത്തിലേക്ക് തിരികെ പോകുന്നയിടത്താണ് വീണ്ടും ഈ രേഖകൾ ചർച്ചയാകുന്നത്. വഴുതക്കാട് ഗവ. വിമൻസ് കോളേജിൽ നടന്ന ഇന്ത്യൻ അസോസിയേഷൻ ഫോർ വുമൺസ് സ്റ്റഡീസ് (ഐഎഡബ്ല്യുഎസ്) സംഘടിപ്പിച്ച ടുവാർഡ്സ് ഈക്വാലിറ്റി റിപ്പോർട്ട് ആഫ്റ്റർ 50 ഇയേഴ്സ് എന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ.
സർക്കാരിന്റെ ഔദ്യോഗിക പഠനറിപ്പോർട്ടുകളിലെ അന്തരങ്ങളും പൊരുത്തക്കേടുകളും ബോധ്യമായതോടെ സർക്കാർ പഠനങ്ങളിൽനിന്ന് വ്യത്യസ്തമായി ഇന്ത്യക്കായൊരു സമാന്തരപഠനം ഇന്ത്യയിലെ വനിതാ പ്രസ്ഥാനങ്ങളുടെ നേതൃ-ത്വത്തിൽ നടക്കുന്നുണ്ട്. ഏക സിവിൽ കോഡുകൾ ഏതെങ്കിലും പ്രത്യേക സമുദായത്തിനെതിരായ ആയുധമായി ഉപയോഗിക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
സെന്റർ വുമൺ ഡെവലപ്പ്മെന്റ് സ്റ്റഡീസ് മുൻ ചെയർപേഴ്സൺ കുമുദ് ശർമ അധ്യക്ഷയായി. ഐഎഡബ്ല്യുഎസ് ട്രഷറർ എസ് ശുഭ ചർച്ച ഏകോപിപ്പിച്ചു.