റബറ്റ് > മൊറോക്കോവില് ഉണ്ടായ ശക്തമായ ഭൂചലനത്തില് 296 പേർ മരിച്ചതായി റിപ്പോർട്ട്. വെള്ളിയാഴ്ച അര്ധരാത്രി റിക്ടർ സ്കെയിലിൽ 6.8 രേഖപ്പെടുത്തിയ ഭൂകചലനമാണ് ഉണ്ടായത്. 150 ലധികം പേര്ക്ക് പരിക്കേറ്റതായും മരണം ഇനിയും കൂടിയേക്കുമെന്നുമാണ് വിവരം.
മൊറാക്കോയിലെ അറ്റ്ലസ് പര്വ്വതത്തിലെ ഇഖില് ഏരിയ പ്രഭവകേന്ദ്രമായ ഭൂകചനത്തിന്റെ പ്രകമ്പനം സ്പെയിനിലും പോര്ച്ചുഗലിലും വരെ അനുഭവപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്ട്ട്ചെയ്തു. തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിരവധിപ്പേർ കുടുങ്ങിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ ഇന്ത്യ സന്നദ്ധമാണെന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.