ബീജിങ്> നൂറ്റിനാൽപ്പത് വർഷത്തെ ഏറ്റവും വലിയ പേമാരിയിൽ വെള്ളത്തിൽ മുങ്ങിയ ഹോങ്കോങ്ങിലും ചൈനയുടെ തെക്കൻ നഗരങ്ങളിലും വൻ നാശനഷ്ടം. നിരത്തുകളും സബ്വേ സ്റ്റേഷനുകളും വെള്ളത്തിലായി. പൊതുഗതാഗതം നിലച്ചു. വിമാന സർവീസുകൾ റദ്ദാക്കി.
വ്യാഴാഴ്ച തുടങ്ങിയ അതിതീവ്ര മഴ തോർന്നിട്ടില്ല. വെള്ളത്തിൽനിന്ന് രക്ഷപ്പെടാൻ ജനങ്ങൾ വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും മുകളിൽ കയറി നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. ഹോങ്കോങ്ങിലെ മലമ്പ്രദേശങ്ങളിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. തീരപ്രദേശങ്ങളിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു. 1884നുശേമുള്ള ഏറ്റവും ശക്തമായ മഴയാണിത്.