ന്യൂയോർക്ക്
യുഎസ് ഓപ്പൺ ടെന്നീസിൽ നിലവിലെ ചാമ്പ്യൻ സ്പാനിഷ് താരം കാർലോസ് അൽകാരസ് സെമിയിലെത്തി. നാളെ റഷ്യക്കാരൻ ഡാനിൽ മെദ്വദേവിനെ നേരിടും. ക്വാർട്ടറിൽ ജർമനിയുടെ അലക്സാണ്ടർ സ്വ്രേവിനെ 6–-3, 6–-2, 6–-4ന് തോൽപ്പിച്ചു. മറ്റൊരു സെമിയിൽ സെർബിയൻ താരം നൊവാക് ജൊകോവിച്ചിന് അമേരിക്കയുടെ ബെൻ ഷെൽട്ടനാണ് എതിരാളി.
വനിതകളുടെ സെമിഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും. അമേരിക്കയുടെ കൊകൊ ഗഫ് ചെക്ക്താരം കരോലിന മുചോവയെ നേരിടും. മാഡിസൻ കീസ് റഷ്യക്കാരി അരീന സബലെങ്കയുമായി ഏറ്റുമുട്ടും.















