കോലാലംപുർ
എഎഫ്സി വനിതാ ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഗോകുലം കേരള ഇറങ്ങുന്നു. ഗ്രൂപ്പ് എയിൽ ജപ്പാൻ ടീം ഉറവ റെഡ് ഡയമണ്ട്സ് ലേഡീസ്, ഹുവാലിയൻ (ചൈനീസ് തായ്പേയ്), ബാങ്കോക്ക് എഫ്സി (തായ്ലൻഡ്) ടീമുകൾക്കൊപ്പമാണ് ഗോകുലം. നവംബർ ആറുമുതൽ 12 വരെ തായ്ലൻഡിലെ ബാങ്കോക്കിലാണ് മത്സരങ്ങൾ. ഗ്രൂപ്പ് ബി മത്സരങ്ങൾ ഉസ്ബെക്കിസ്ഥാനിലാണ്. ഇരുഗ്രൂപ്പിലെയും ചാമ്പ്യൻമാർ ഫൈനലിൽ ഏറ്റുമുട്ടും.
ദേശീയ വനിതാ ലീഗ് ജേതാക്കളായാണ് ഗോകുലം എഎഫ്സി ക്ലബ് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയത്. കഴിഞ്ഞ സീസണിൽ ഉസ്ബെക്കിസ്ഥാനിൽ മത്സരിക്കാൻ എത്തിയിട്ടും പന്തുതട്ടാനാകാതെ മടങ്ങിയിരുന്നു. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനെ ഫിഫ വിലക്കിയതായിരുന്നു തിരിച്ചടിയായത്.