മുംബൈ > പരിശീലനത്തിനിടെ ജാവലിൻ തലയിൽ തുളച്ചുകയറി പതിനഞ്ചുകാരൻ മരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡിലാണ് സംഭവം. ഹുജേഫ ദവാരെ എന്ന വിദ്യാർഥിയാണ് മരിച്ചത്. പുരാരിലെ ഐഎൻടി ഇംഗ്ലിഷ് സ്കൂൾ ഗ്രൗണ്ടിലായിരുന്നു അപകടം നടന്നത്.
വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ ഇവിടെ ജാവലിൻ പരിശീലനത്തിനായി എത്തിയിരുന്നു. ഷൂലേസ് കെട്ടാനായി കുനിഞ്ഞ ദവാരെയുടെ തലയിൽ മറ്റൊരു വിദ്യാർഥി എറിഞ്ഞ ജാവലിൻ തുളച്ചുകയറുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുമ്പുതന്നെ മരണപ്പെട്ടിരുന്നു. സ്കൂളിലെ ജാവനിൽ ടീമിലെ അംഗമായിരുന്നു ദവാരെ.
സംഭവത്തിൽ പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങളുൾപ്പെടെ പരിശോധിക്കുകയാണെന്നും കൃത്യമായ നിർദേശങ്ങൾ പാലിച്ചാണോ ജാവലിൻ പരിശീലനം നടത്തിയതെന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.















