ദമ്മാം> സമസ്ത ഇസ്ലാമിക് സെന്റര് (SIC) നടപ്പില് വരുത്തി വരുന്ന ഹിമ്മത്തും (Higher Education Movement for Motivation and Activities by Trend) നജീബ് കാന്തപുരം എംഎൽഎയുടെ വിദ്യാഭ്യാസ പദ്ധതിയായ ക്രിയയും (KREA) സംയുക്തമായി ഉന്നത വിദ്യാഭ്യാസ പരിശീലനം ആരംഭിക്കുന്നു.
സക്സസ് മോട്ടിവേഷൻ, കരിയർ മോട്ടിവേഷൻ, സെൽഫ് എസ്റ്റിം, തർബിയ, കറൻറ് അഫയേർസ്, ജനറൽ നോളഡ്ജ്, മാത്സ് മാജിക്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, പ്രസംഗ പരിശീലനം, സൃഷ്ടി പരിശീലനം, ലൈഫ് സ്കിൽ, ഐ ടി അപ്ഡേറ്റ്, ലിറ്റിൽ സയിന്റിസ്റ്റ്, ലിറ്റററി ഫെസ്റ്റ് മുതലായ വിഷയങ്ങളില് ഉള്പ്പെടുത്തി വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ രൂപകൽപ്പന ചെയ്ത സിലബസ് അടിസ്ഥാനമാക്കി പരിശീലിപ്പിക്കും. ഹൈസ്കൂൾ, +2 വിദ്യാർത്ഥികൾക്ക് ഒരു വർഷം നീണ്ടു നിൽക്കുന്നതാണ് പദ്ധതി.
പദ്ധതിയുടെ പ്രഖ്യാപന ചടങ്ങും, ബ്രോഷർ പ്രകാശനവും, രജിസ്റ്റ്രേഷൻ ഉത്ഘാടനവും സെപ്റ്റംബർ 8 നു ഉച്ചക്ക് 12:30 ന് ദമ്മാം ടകഇ ഹാളിൽ വെച്ച് നടക്കും. ചെയർമാൻ അബ്ദുൽ റഹ്മാൻ പൂനൂർ, പ്രസിഡന്റ് സവാദ് ഫൈസി വർക്കല,ജനറൽ സെക്രട്ടറി മൻസൂർ ഹുദവി,ട്രഷറർ ഉമ്മർ വളപ്പിൽ, എഡ്യുവിങ് ചെയർമാൻ മുജീബ് കൊളത്തൂർ, കൺവീനർ നജ്മുദ്ധീൻ മാസ്റ്റർ, മായിൻ വിഴിഞ്ഞം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.















