ദുബായ്> യു എ ഇ സന്ദർശനം നടത്തുന്ന മന്ത്രി വി. ശിവൻകുട്ടി മലയാളി ഉദ്യോഗാർത്ഥികളുടെ കൂടുതൽ സാധ്യത മനസിലാക്കാൻ എംപ്ലോയേഴ്സ് മീറ്റ് നടത്തി. കേരളത്തിലെ തൊഴിൽ അന്വേഷകർക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭിക്കുന്നതിന്റെ സാധ്യത യോഗത്തിൽ ചർച്ച ചെയ്തു.
യു എ ഇ യിലെ പ്രമുഖ തൊഴിൽ ദാതാക്കൾ യോഗത്തിൽ പങ്കെടുത്തു. ഈ സാമ്പത്തിക വർഷം ആയിരത്തോളം തൊഴിൽ അവസരങ്ങളാണ് ഒഡെപെക് മുഖേന സൃഷിടിക്കപ്പെടാൻ പോകുന്നത്. യോഗത്തിൽ പങ്കെടുത്ത പ്രധാനപ്പെട്ട എല്ലാ തൊഴിൽദാതാക്കളും അവരുടെ സ്ഥാപനത്തിലേക്ക് മലയാളി ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ നൽകുമെന്ന് ഉറപ്പു നൽകി.
അൽ ഫ്യൂതിം എഞ്ചിനീയറിങ്, ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട്ട്, വോൾട്ടാസ്, കിങ്സ് കോളേജ് ലണ്ടൻ ഹോസ്പിറ്റൽ ദുബായ്, ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ, ലുലു എക്സ്ചേഞ്ച്,
നെസ്റ്റോ ഗ്രൂപ്പ്,തദ് ബീർ,ടെക് പ്രൊ സൊല്യൂഷൻസ് തുടങ്ങിയ കമ്പനികൾ മന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയിൽ പങ്കെടുത്തു.
ഒഡെപെക് ചെയർമാൻ കെ. പി. അനിൽകുമാർ, മാനേജിങ് ഡയറക്ടർ അനൂപ് കെ. എ. എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.