ലാഹോർ
ഏഷ്യാകപ്പ് ഏകദിന ക്രിക്കറ്റ് ടൂർണമെന്റിലെ സൂപ്പർഫോറിൽ പാകിസ്ഥാൻ ഏഴ് വിക്കറ്റിന് ബംഗ്ലാദേശിനെ തോൽപ്പിച്ചു. സ്കോർ: ബംഗ്ലാദേശ് 193 (38.4), പാകിസ്ഥാൻ 3–-194 (39.3).
ഓപ്പണർ ഇമാം ഉൾ ഹഖും (78) വിക്കറ്റ്കീപ്പർ മുഹമ്മദ് റിസ്വാനും (63) അർധസെഞ്ചുറി നേടി. ഏഴ് ഫോറും ഒരു സിക്റുമടിച്ച റിസ്വാൻ പുറത്തായില്ല. ക്യാപ്റ്റൻ ബാബർ അസം 17 റണ്ണെടുത്തു.
ബംഗ്ലാദേശ് നിരയിൽ വിക്കറ്റ്കീപ്പർ മുഷ്ഫിഖർ റഹീം (64), ഷാകിബ് അൽ ഹസ്സൻ (53) എന്നിവർ തിളങ്ങി. പാക് പേസർമാരായ ഹാരിസ് റൗഫ് നാലും നസീം ഷാ മൂന്നും വിക്കറ്റെടുത്തു. ഇന്നും നാളെയും കളിയില്ല. ശനിയാഴ്ച ശ്രീലങ്ക ബംഗ്ലാദേശിനെയും ഞായറാഴ്ച ഇന്ത്യ പാകിസ്ഥാനെയും നേരിടും.















