മലപ്പുറം > പ്രതിദിന വരുമാനത്തിൽ റെക്കോഡ് നേട്ടവുമായി മലപ്പുറം കെഎസ്ആർടിസിയും. ഓണാവധിക്കുശേഷമുള്ള ആദ്യ പ്രവൃത്തിദിനമായ തിങ്കളാഴ്ച നാല് ഡിപ്പോകളിലും 35.54 ലക്ഷം രൂപ ഓടിയെടുത്തു. കെഎസ്ആർടിസി വടക്കൻ മേഖലയിൽ മലപ്പുറം ജില്ലയാണ് മുന്നിൽ. 119 ശതമാനം നേട്ടമുണ്ടാക്കാനായി. അവധിദിനമായ ആഗസ്ത് 26 മുതൽ സെപ്തംബർ നാലുവരെയുള്ള ദിവസങ്ങളിലും മികച്ച നേട്ടമുണ്ടാക്കാനായി.
ഡിപ്പോകളിൽ മലപ്പുറമാണ് വരുമാനത്തിൽ മുന്നിൽ. 36 ഷെഡ്യൂളുകളിൽ 138 സർവീസ് നടത്തി 10,16,648 രൂപ ലഭിച്ചു. 9,04,953 രൂപ വരുമാനമുണ്ടാക്കി പെരിന്തൽമണ്ണ രണ്ടാമതായി. 36 ഷെഡ്യൂളുകളിൽ 137 സർവീസുകളാണ് നടത്തിയത്. 37 ഷെഡ്യൂളുകളിൽ 134 സർവീസ് നടത്തി നിലമ്പൂർ 9,00,177 രൂപയും 35 ഷെഡ്യൂളുകളിൽ 138 സർവീസുകൾ നടത്തി പൊന്നാനി 7,32,980 രൂപയും വരുമാനമുണ്ടാക്കി. എല്ലാ ഡിപ്പോകളും ഓണാവധിക്കുശേഷമുള്ള ആദ്യ പ്രവൃത്തിദിനത്തിൽ ലക്ഷ്യത്തിനുമുകളിലെത്തി. തിരുവനന്തപുരം, കോട്ടയം, എറണാകുളം ദീർഘദൂര സർവീസുകളിലാണ് വരുമാനം കൂടുതൽ. പാലക്കാട്, കോഴിക്കോട് ടൗൺ സർവീസുകളിലും നല്ല വരുമാനം ലഭിച്ചു.